ഹോട്ടൽ ഭക്ഷണം ജി.എസ്​.ടിയിൽനിന്ന്​ ഒഴിവാക്കുക; നാളെ ഹോട്ടലുകളടച്ചിട്ട്​ ജി.എസ്​.ടി ഭവൻ മാർച്ച്​ നടത്തും

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോ. ഹോട്ടലുകളും റസ്റ്റാറൻറുകളും തിങ്കളാഴ്ച അടച്ചിട്ട് ജി.എസ്.ടി ഭവൻ മാർച്ച് നടത്തും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ച് വി.എസ്. ശിവകുമാർ എം.എൽ.എയും ജി.എസ്.ടി ഭവനുമുന്നിൽ മാർച്ച് എ. സമ്പത്ത് എം.പിയും ഉദ്ഘാടനം ചെയ്യുമെന്ന് അസോ. ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജി.എസ്.ടി വന്നശേഷം അതി​െൻറ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഹോട്ടൽ മേഖലയാണ്. അരശതമാനമുണ്ടായിരുന്ന ഹോട്ടലുകളിലെ നികുതി ജി.എസ്.ടി വന്നപ്പോൾ എ.സി ഹോട്ടലുകൾക്ക് 18 ശതമാനവും നോൺ എ.സി ഹോട്ടലുകൾക്ക് 12 ശതമാനവുമായി വർധിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് പിന്നീടത് അഞ്ചുശതമാനമായി കുറച്ചു. എന്നാൽ, അവിടെയും ചെറുകിട ഹോട്ടലുകളെ തഴയുന്ന സമീപനമാണ് ജി.എസ്.ടി വകുപ്പ് കൈക്കൊണ്ടത്. ചെറുകിട ഹോട്ടലുടമകൾ അഞ്ചുശതമാനം കൈയിൽനിന്ന് അടയ്ക്കണമെന്നാണ് പറയുന്നത്. ഇത് വില കൂട്ടാനോ അല്ലെങ്കിൽ കടകൾ പൂട്ടിപ്പോകാനോ നിർബന്ധിതമാകുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 24 മണിക്കൂർ നീളുന്നതാണ് പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.