അവധിക്കാല ക്യാമ്പ്​

കൊല്ലം: മയ്യനാട് ധവളക്കുഴി െഎക്യജനാധിപത്യ സാംസ്കാരിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പായ 'കിളിക്കൂട്ടം 2018' ശനിയാഴ്ച ആരംഭിക്കും. രാവിലെ പത്തിന് മയ്യനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. ശ്രീസുതൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്രപഠനം മാജിക്കിലൂടെ എന്ന വിഷയം ബിവിൻലാൽ അവതരിപ്പിക്കും. കുട്ടികളുടെ ടെലിഫിലിം സംവിധായകൻ അഖിൽ മോഹൻ നയിക്കുന്ന നാടകക്കളരി, പുഴനടത്തം, വായനക്കളരി, കളിയരങ്ങ്, പഠനയാത്ര എന്നിവയും ക്യാമ്പി​െൻറ ഭാഗമായുണ്ടാകുമെന്നും ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.