'സ്നേഹപൂർവം അമ്മൂസ്' പരിപാടി നാളെ

വർക്കല: അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച 'സ്നേഹപൂർവം അമ്മൂസ്' പരിപാടി സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ അശോക്കുമാറും കൺവീനർ ജി. ബദരീനാഥും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് പാപനാശം ഹോട്ടൽ വല്ലഭൻ ഇൻറർനാഷനലിൽ നടക്കുന്ന പരിപാടി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കും. 500 അമ്മമാർക്ക് വസ്ത്രവും 10 വിദ്യാർഥികൾക്ക് സമ്മാനപ്പൊതിയും മൂന്ന് വയോധികർക്ക് മാസംതോറും ആയിരംരൂപ പെൻഷനും നൽകുന്നതാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.