കൊല്ലം പൂരം 16ന്​

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്സവം ഏഴിന് ആരംഭിച്ച് 16ന് പൂരേത്താടെ സമാപിക്കും. പൂര ദിനത്തിൽ രാവിലെ ഒമ്പതുമുതൽ ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് ആരംഭിക്കും. 11ന് ആനനീരാട്ടും 12 മുതൽ ആനയൂട്ടും 12.30 മുതൽ ചമയക്കാർക്കുള്ള പൂരസദ്യയും നടക്കും. ഉച്ചക്ക് രണ്ടിന് താമരക്കുളം ശ്രീ മഹാഗണപതിയുടെ എഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിൽനിന്ന് പുറപ്പെടും. ഇൗ സമയം പുതിയകാവ് ശ്രീഭഗവതിയുടെ എഴുന്നള്ളത്തും പുറപ്പെടും. മൂന്നിന് ചേരനല്ലൂർ ശങ്കരൻകുട്ടി മാരാരും ഗുരുവായൂർ േമാഹനവാര്യരും നയിക്കുന്ന 'തിരുമുമ്പിൽ മേളം' അരങ്ങേറും. തുടർന്ന് തൃക്കൊടിയിറക്കം, കെട്ടുകാഴ്ച, തിരുമുമ്പിൽ കുടമാറ്റം, ആറാെട്ടഴുന്നള്ളത്ത്, നാദസ്വരകച്ചേരി എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് ആശ്രാമം മൈതാനിയിൽ താമരക്കുളം ശ്രീമഹാഗണപതിയും പുതിയകാവ് ശ്രീഭഗവതിയും അണിനിരക്കും. തുടർന്ന് കുടമാറ്റവും പഞ്ചാരിമേളവും. സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.ബി. രവിപിള്ള ദീപം തെളിക്കും. പൂരം കമ്മിറ്റി ചെയർമാൻ ആക്കാവിള സതീക്ക് അധ്യക്ഷതവഹിക്കും. മന്ത്രിമാരായ െജ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു എന്നിവരും ജില്ലയിലെ മറ്റു ജനപ്രതിനിധികളും സംബന്ധിക്കും. തുടർന്ന് ഗാനമേള. രാത്രി 12ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 12.30ന് ശാലുമേനോൻ നയിക്കുന്ന നൃത്തശിൽപം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേജർസെറ്റ് കഥകളി, സംഗീതാർച്ചന, സംഗീതസദസ്സ, ഒാട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, ആധ്യാത്മിക പ്രഭാഷണം, നാടൻപാട്ട്, ഗാനമേള ഹരികഥാപ്രസംഗം തുടങ്ങിയവ വിവിധ ദിവസങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്ന് 14ന് ൈവകീട്ട് നാലിന് ആരംഭിക്കും. വാർത്തസമ്മേളനത്തിൽ പൂരം കമ്മിറ്റി ഭാരവാഹികളായ ആക്കാവിള സതീക്ക്, ജി. മുകുന്ദൻ നായർ, ഡി. ബിജോണി ദാസ്, എച്ച്. സുരേഷ്, സത്യരാജ് എന്നിവർ പെങ്കടുത്തു. 'റവന്യൂവകുപ്പ് സി.പി.െഎയിൽനിന്ന് മാറ്റണം' കൊല്ലം: തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സി.പി.െഎയിൽനിന്ന് റവന്യൂ വകുപ്പ് മാറ്റാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ജനതാദൾ യുനൈറ്റഡ് സംസ്ഥാന പ്രസിഡൻറ് എ.എസ്. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ഇടതു മന്ത്രിസഭകളുടെ കാലത്തെ റവന്യൂവകുപ്പി​െൻറ പ്രവർത്തനം സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം. കൃഷി, വനം,റവന്യൂ വകുപ്പുകൾ വഴി ഭൂമിയുടെ അധികാരം സി.പി.െഎക്ക് പൂർണമായി ലഭിച്ചത് അഴിമതിക്ക് കാരണമാവുന്നുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനതാദൾ-യു കൺവെൻഷൻ 17ന് ചെങ്ങന്നൂരിൽ നടക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ജി. കൊല്ലാറ, ജില്ല പ്രസിഡൻറ് ചെമ്പകശ്ശേരി ചന്ദ്രബാബു, ജനറൽ സെക്രട്ടറി വിനോദ് ബാഹുലേയൻ, നിതിൻ സോമൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.