'ദലിത് പ്രതിഷേധം അടിച്ചമർത്തുന്നത് ​പ്രതിഷേധാർഹം'

കൊല്ലം: പട്ടികവിഭാഗ പീഡന നിരോധന നിയമം ദുർബലമാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സമൂഹം നടത്തിയ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താൻ നടത്തിയ നീക്കങ്ങൾ അപലപനീയമാണെന്ന് നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി പ്രസ്താവനയിൽ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇത്തരം ദുരവസ്ഥ ദലിത് വിഭാഗത്തിന് നേരിടേണ്ടിവരുന്നത് ഒരിക്കലും ഭൂഷണമല്ല. ഈ വിഭാഗത്തിന് സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത അധികാരികൾക്കും പൊതുസമൂഹത്തിനുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രശ്മിഹാപ്പി ഹോം സ്‌നേഹപൂര്‍വം പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച കൊല്ലം: ജില്ലയിലെ പ്രമുഖ ഗൃഹോപകരണ ശാലയായ കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോമി​െൻറ സാമൂഹിക സേവനപദ്ധതിയായ 'സ്‌നേഹപൂര്‍വം 2018' തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കും. സമ്മേളന ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും. സമ്മാനപദ്ധതിയുടെ ഒന്നാം സമ്മാനമായി ലഭിച്ച കാര്‍ നെസിക്ക് അദ്ദേഹം കൈമാറും. മിടുക്കരും നിര്‍ധനരുമായ കുട്ടികള്‍ക്കുള്ള ഒരു വര്‍ഷത്തെ പഠനോപകരണങ്ങളുടെ വിതരണം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. വിരമിച്ച അധ്യാപകരെ ആദരിക്കും. വിദ്യാഭ്യാസ ധന സഹായവിതരണം കയര്‍ഫെഡ് മുന്‍ എം.ഡി അനില്‍മുഹമ്മദ് നിര്‍വഹിക്കും. തായ്‌ലൻഡ് യാത്രാ വിജയിയെ പ്രഖ്യാപിക്കും. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭന അധ്യക്ഷതവഹിക്കും. കൗണ്‍സിലര്‍മാരായ ഗോപിനാഥപ്പണിക്കര്‍, ശക്തികുമാര്‍, ഡാറ്റ സംസ്ഥാന പ്രസിഡൻറ് എസ്. ശ്രീകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡൻറ് ജെ. രാജശേഖരന്‍പിള്ള, ജില്ല പ്രസിഡൻറ് എസ്. അനില്‍കുമാര്‍, രവീന്ദ്രന്‍ രശ്മി എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.