തെരുവുനായ് ശല്യം: ആട്ടിൻകുട്ടികൾക്ക് കടിയേറ്റു

പരവൂർ: പരവൂർ കൂനയിൽ പ്രദേശത്ത് നിരവധി ആട്ടിൻകുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. പശുമൺ ഏലായിൽ കെട്ടിയിരുന്ന കൂനയിൽ തോട്ടത്തു വീട്ടിൽ രാധമ്മയുടെ ആട്ടിൻകുട്ടികൾക്കാണ് കടിയേറ്റത്. പരവൂർ ടൗൺ മേഖലയിലടക്കം തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലും പരിസരത്തും യാത്രക്കാർക്ക് ഇവ ഭീഷണിയാകുന്നുണ്ട്. രാത്രി ഒമ്പതു കഴിഞ്ഞാൽ ടൗണിലടക്കം മിക്ക റോഡുകളിലും കാൽനടയാത്രപോലും ഭീതിയോടെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.