ക്ഷാമബത്ത നിഷേധിക്കുന്നത്​ പ്രതിഷേധാർഹം

കൊല്ലം: സംസ്ഥാന ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജെ. സുനിൽജോസ് അധ്യക്ഷത വഹിച്ചു. എച്ച്. നാസർ, പരിമണം വിജയൻ, ആർ. അറുമുഖൻ, ഹസൻ പെരുംകുഴി, ടി.ജി.എസ്. തരകൻ, സി. അനിൽബാബു, അർത്തിയിൽ സമീർ, ജെ. സരോജാക്ഷൻപിള്ള, പുത്തൻമഠത്തിൽ സുരേഷ്, ടി. ഹരീഷ്, എസ്. ശർമിള, എൻ. ബാബു, രാജേന്ദ്രൻപിള്ള, എം. മസൂദ് എന്നിവർ സംസാരിച്ചു. ജനകീയപ്രശ്നങ്ങളുടെ പരിഹാരംതേടി ഹാരിസ് രാജി​െൻറ യാത്ര കൊല്ലം: സാധാരണക്കാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും പ്രശ്നപരിഹാരങ്ങൾക്കും മുഖ്യമന്ത്രിയുടെ ഇടപെടൽതേടി തൃശൂർ സ്വദേശിയും പ്രവാസി എൻജിനീയറുമായ ഹാരിസ് രാജ് നടത്തുന്ന കാൽനടയാത്ര കൊല്ലെത്തത്തി. കാസർകോട്നിന്ന് ഫെബ്രുവരി 14നാണ് യാത്ര ആരംഭിച്ചത്. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ െകാണ്ടുവരിക, ഭിക്ഷാടനം നിരോധിക്കുംമുമ്പ് തെരുവി​െൻറ മക്കളുടെ സംരക്ഷണത്തിന് നടപടിയെടുക്കുക, ഭക്ഷ്യസാധനങ്ങളിലെ കീടനാശിനി പ്രയോഗം തടയുക, അനാവശ്യപണിമുടക്കുകളും സമരങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. ആവശ്യങ്ങളടങ്ങുന്ന നിവേദനം തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് നൽകും. ദിവസവും 20 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. സന്തതസഹചാരിയായ സൈക്കിളും യാത്രയിൽ ഒപ്പം കൊണ്ടുപോകുന്നു. ഇതുവെര 550 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. യാത്രയിൽ കണ്ടുമുട്ടുന്ന നിർധനരോഗികൾക്കും കുടുംബങ്ങൾക്കും സഹായമെത്തിക്കാനും ശ്രമിച്ചു. എല്ലാ ജില്ലകളിലും സാമൂഹിക പ്രവർത്തകർ ഹൃദ്യമായ സ്വീകരണമാണ് നൽകുന്നത്. െകാല്ലം ജില്ലയിൽ കേരള മനുഷ്യാവകാശ സംരക്ഷണസമിതി ഭാരവാഹികൾ സ്വീകരണം നൽകി. അയത്തിൽ അൻസാർ, ഷിബു റാവുത്തർ, ബിജു രാമചന്ദ്രൻ, സുനിതാ നിസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുണ്ടയ്ക്കൽ അഗതിമന്ദിരം, എസ്.എസ് സമിതി എന്നിവിടങ്ങളിൽ സാമൂഹികപ്രവർത്തകർക്കൊപ്പം ഹാരിസ് രാജ് സന്ദർശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.