വ്യാപാരികളുടെ നേതൃപരിശീലന ക്യാമ്പ്​

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നേതൃപരിശീലന ക്യാമ്പ് വാഗമണിൽ നടത്തും. അനേകം വ്യാപാരികൾ കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന ഇൗ അവസരത്തിൽ സർക്കാർ തലങ്ങളിൽ അവതരിപ്പിക്കപ്പെടേണ്ട വിവിധ വിഷയങ്ങൾ ലേബർ, നിയമങ്ങൾ, ഫുഡ് സേഫ്റ്റി നിയമങ്ങൾ തുടങ്ങിയവ ക്യാമ്പിൽ വിശദീകരിക്കും. സമിതി ജില്ല പ്രസിഡൻറ് മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിക്കും. സഹോദരീഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു കൊല്ലം: സഹോദരീഭർത്താവിനെ കുത്തികൊലപ്പെടുത്തിയെന്നാരോപിച്ച് കൊല്ലം ഇൗസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയെ കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചു. വടക്കേവിള പല്ലവി നഗറിൽ തൈലംവിള വീട്ടിൽ ബാനർജി (45)യെയാണ് കോടതി കുറ്റമുക്തനാക്കിയത്. 2005, നവംബർ 13ന് ഉച്ചക്ക് 1.30നായിരുന്നു വടക്കേവിള പുന്തലത്താഴം അഖിൽ സദനത്തിൽ മോഹൻദാസ് (47) കൊല്ലപ്പെടാൻ ഇടയായ സംഭവം നടന്നത്. കുടുംബവീടി​െൻറ പടിഞ്ഞാറുവശം പുരയിടത്തിൽവെച്ച് പ്രതി മോഹൻദാസിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് ഭാഷ്യം. കുടുംബഒാഹരിയെ ചൊല്ലിയുള്ള വിരോധമാണ് കൊലക്ക് കാരണമായി പറഞ്ഞിരുന്നത്. ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന പ്രതിഭാഗത്തി​െൻറ വാദം കോടതി ശരിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.