'ആശാൻ ജങ്​ഷന് സമീപത്തെ അലക്ക് കുളം സംരക്ഷിക്കണം'

കാവനാട്: കുളവാഴകളും മാലിന്യവും നിറഞ്ഞ രാമൻകുളങ്ങര ആശാൻ ജങ്ഷന് സമീപത്തെ അലക്ക് കുളം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ മുൻ കാലങ്ങളിൽ കുളത്തിലുണ്ടായിരുന്ന രണ്ടു കിണറുകളിൽനിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. ഇപ്പോൾ കിണറുകൾ നശിച്ച് കാണാൻ കഴിയാത്ത അവസ്ഥയിലാണ്. കുളത്തിനു നാലുവശവും സംരക്ഷണഭിത്തി കെട്ടിയെങ്കിലും കുളം നിറഞ്ഞുകിടക്കുന്ന കുളവാഴകൾ നീക്കി വൃത്തിയാക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. കുളത്തിനോട് ചേർന്ന് കുഴൽക്കിണർ സ്ഥാപിച്ചാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ, കുളത്തിൽ മത്സ്യകൃഷി തുടങ്ങാൻ കൊല്ലം കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. p3 must ഫരീദിയ ശാദി മഹല്‍ ഉദ്ഘാടനം ചെയ്തു കിളികൊല്ലൂര്‍: സിയാറത്തുംമൂട് മുസ്ലിം ജമാ അത്ത് വക ഫരീദിയ ശാദി മഹല്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍ പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഓഡിറ്റോറിയം ഉദ്ഘാടനവും തുടർന്ന് പ്രഭാഷണവും നടത്തി. ജമാ അത്ത് പ്രസിഡൻറ് എം. അബ്ദുല്‍ ഖലാം അധ്യക്ഷതവഹിച്ച സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. മേയര്‍ വി. രാജേന്ദ്രബാബു സിവില്‍ കണ്‍സള്‍ട്ടൻറ് എ. നിസാദിനെ ആദരിച്ചു. ഇമാം പി. മുഹമ്മദ് റാഫി മൗലവി, പി. മുഹമ്മദ് ഹുസൈന്‍ മൗലവി എന്നിവര്‍ ഉദ്ബോധന പ്രഭാഷണം നടത്തി. എം. നൗഷാദ് എം.എല്‍.എ, എ. യൂനൂസ് കുഞ്ഞ്, ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ്, എം.എ. സത്താര്‍, എ.കെ. ഹഫീസ്, എ. ഷാനവാസ്ഖാന്‍, ജമാ അത്ത് മുന്‍ പ്രസിഡൻറുമാരായ എ. ഷാഹുല്‍ ഹമീദ്, എ. സൈനുലാബ്ദീന്‍, പി.എം. ഷഹാറുദ്ദീന്‍, എം.എ സൈഫുദ്ദീന്‍ കിച്ചിലു, ടി.വൈ. നൗഷാദ്, ബി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി എം. അബ്ദുല്‍ ഖാദര്‍ സ്വാഗതവും ട്രഷറര്‍ എ.എ. റഹീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.