മുറിവേറ്റ കാട്ടാന വനാതിർത്തിയിൽ അവശനിലയിൽ

കുളത്തൂപ്പുഴ: മുറിവേറ്റ് പുഴുവരിക്കുന്ന വ്രണവുമായി അവശനിലയിൽ കഴിയുന്ന കാട്ടാന നാട്ടുകാർക്ക് ഭീഷണിയാകുന്നു. കുളത്തൂപ്പുഴ വനം റെയ്ഞ്ചിൽ മൈലമൂട് സെക്ഷനിൽ മിൽപ്പാലം ഗ്രാമത്തിന് സമീപമാണ് കാട്ടാനയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം വനപാതയിലൂടെ കടന്ന് പോയ ബൈക്ക് യാത്രികരായ യുവാക്കൾ കാട്ടാനയുടെ മുന്നിൽപെെട്ടങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബൈക്കിന് സമീപത്തുവരെ ആന എത്തിയെങ്കിലും ഏറെ അവശനിലയിലായതിനാൽ പിന്മാറുകയായിരുന്നു. വനാതിർത്തിയിലും സമീപത്തെ പുഴയിലുമായി കഴിയുന്ന ആന തീറ്റ തേടാതെ മെലിഞ്ഞുണങ്ങി അവശനിലയിലാണ്. ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് പ്രസിഡൻറ് നളിനിയമ്മയുടെ പുരയിടത്തിൽ ഇറങ്ങി നാശമുണ്ടാക്കിയ ആന നേരം പുലർന്നിട്ടും മടങ്ങി പോകാതെ നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. കൊമ്പ‍​െൻറ കുത്തേറ്റോ വേട്ടക്കാരുടെ തോക്കിനിരയായോ മുറിവേറ്റതാകാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വനപാലകർ ഇടപെട്ട് അടിയന്തരചികിത്സ നൽകിയിെല്ലങ്കിൽ അസുഖം മൂർച്ഛിച്ച് ആന ചരിയാനിടയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ദഹനപ്രക്രിയ നടക്കാതെ ആനക്ക് എരണ്ടകെട്ട് എന്ന രോഗം ബാധിച്ചിരിക്കുകയാണെന്നും ഇതിനാവശ്യമായ ചികിത്സ ലഭ്യമാക്കാൻ അടിയന്തരനടപടി എടുത്തിട്ടുണ്ടെന്നും കുളത്തൂപ്പുഴ വനം റെയ്ഞ്ച് ഒാഫിസർ അബ്ദുൽ ജലീൽ അറിയിച്ചു. കേരളത്തിലുള്ളത് ബോധമുള്ള രാഷ്ട്രീയം --മന്ത്രി കൊട്ടിയം: ബോധമുള്ള രാഷ്ട്രീയമാണ് കേരളത്തിലുള്ളതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. മയ്യനാട് ആർ.സി ബാങ്ക് സംഘടിപ്പിച്ച കൊട്ടിയം പുസ്തകോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച 'അറുപതാണ്ട് പിന്നിട്ട കേരളം' ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി സംഘടനകൾ മറ്റ് സംസ്ഥാനങ്ങളിൽ പിടിമുറുക്കുമ്പോൾ കേരളത്തിൽ കടന്നുകയറ്റം നടത്താൻ കഴിയാത്തത് ബോധമുള്ള രാഷ്ട്രീയവും വായനാശീലവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.