കപ്പ മഹോത്സവം ഞായറാഴ്​ച സമാപിക്കും

തിരുവനന്തപുരം: കപ്പയുടെ വിവിധ രുചിഭേദങ്ങൾ ജില്ലക്ക് സമ്മാനിച്ച . കപ്പ കൊണ്ട് മലയാളിക്ക് പരിചിതമല്ലാത്ത വിവിധതരം വിഭവങ്ങളായിരുന്നു കപ്പ മഹോത്സവത്തി​െൻറ സവിശേഷത. കപ്പ ഊണ്, നൂറ്റൊന്നുതരം കപ്പ കറികൾ, കപ്പ ബിരിയാണി, ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവയോടൊപ്പം ആന മറവൻ, കൊട്ടാരക്കര ഉമ്മൻ, സുന്ദരി വെള്ള, മുട്ടക്കപ്പ തുടങ്ങിയ ഇനങ്ങളും മേളയിലുണ്ട്. കനകകുന്നിൽ പുരോഗമിക്കുന്ന കപ്പ മഹോത്സവത്തിൽ രുചി കൂട്ട് തേടി സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യാഴാഴ്ച എത്തി. വൻ വിപണി സാധ്യതയുള്ള വിഭവങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അത് കർഷകർക്ക് ഗുണകരമാകുമെന്നും സ്പീക്കർ പറഞ്ഞു. സൗജന്യ വെബ് ഡെവലപ്മ​െൻറ് വർക്ഷോപ് തിരുവനന്തപുരം: കോളജ് ഒാഫ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മ​െൻറ് സംഘടിപ്പിക്കുന്ന Dotslash-18 എന്ന ടെക് ഫെസ്റ്റി​െൻറ ഭാഗമായി സൗജന്യ വെബ് ഡെവലപ്മ​െൻറ് വർക്ഷോപ് നടത്തുന്നു. ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ഫെസ്റ്റിൽ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ. 9400993111, 9495337488. മ്യൂറൽ പെയിൻറിങ് 'ലിബർട്ടി ബോഡീസസ്' അനാച്ഛാദനം ചെയ്തു തിരുവനന്തപുരം: നഗരസഭയുടെയും എസ്.ബി.ഐയുടെയും ആഭിമുഖ്യത്തിൽ നിയമസഭാ മന്ദിരത്തിന് മുന്നിൽ ഡോ.ജി. അജിത്കുമാർ വരച്ച 'ലിബർട്ടി ബോഡീസസ്' മ്യൂറൽ പെയിൻറിങ്ങി​െൻറ അനാച്ഛാദനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. സ്വച്ഛ് സർവേക്ഷൺ പദ്ധതിയുടെ പ്രചരണാർഥം നടത്തിയ പരിപാടിയിൽ മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ. ശ്രീകുമാർ, വഞ്ചിയൂർ പി. ബാബു, ആർ. സതീഷ്കുമാർ, സഫീറാബീഗം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.