ഫരീദിയ ശാദി മഹൽ ^ലഘുവിവരണം

ഫരീദിയ ശാദി മഹൽ -ലഘുവിവരണം ഫരീദിയ ശാദി മഹൽ -ലഘുവിവരണം 2006 ഏപ്രിൽ 13ന് സിയാറത്തുംമൂട് ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യുേമ്പാൾ അന്ന് പ്രസിദ്ധീകരിച്ച സപ്ലിമ​െൻറിൽ ജമാഅത്ത് കമ്മിറ്റി രണ്ട് ലക്ഷ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒാഡിറ്റോറിയവും ഷോപ്പിങ് കോംപ്ലക്സും. അല്ലാഹുവി​െൻറ അനുഗ്രഹത്താൽ ഒാഡിറ്റോറിയം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ജമാഅത്ത് കമ്മിറ്റിക്ക് കഴിഞ്ഞു. 2011ലാണ് ആധുനിക രീതിയിലുള്ള ഒാഡിറ്റോറിയം നിർമിക്കാൻ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചത്. 2013 ഡിസംബർ ഒന്നിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒാഡിറ്റോറിയത്തിന് തറക്കല്ലിട്ടു. നിർമാണം ആരംഭിക്കുേമ്പാൾ ജമാഅത്ത് അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള വരിസംഖ്യ ഇനത്തിൽ ലഭിക്കുന്ന തുകയായിരുന്നു മൂലധനം. നിർമാണം ആരംഭിച്ചതോടെ സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇൗ അവസരത്തിലാണ് ജമാഅത്ത് അംഗങ്ങളിൽ നിന്നും ദീനി സ്നേഹികളുടെ പക്കൽനിന്നും വായ്പയിനത്തിൽ സാമ്പത്തികം ശേഖരിക്കാൻ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചത്. വരിസംഖ്യയിനത്തിലും വായ്പയിനത്തിലും സംഭാവനയിനത്തിലും ലഭിച്ച ധനംകൊണ്ടാണ് ഒാഡിറ്റോറിയം അതി​െൻറ പൂർണതയിൽ എത്തിക്കാൻ ജമാഅത്ത് കമ്മിറ്റിക്ക് കഴിഞ്ഞത്. 20000 ച.അടി വിസ്തീർണമുള്ള ഒാഡിറ്റോറിയത്തി​െൻറ താഴത്തെ നില പാർക്കിങ്ങിനായി മാറ്റിെവച്ചിരിക്കുന്നു. 1300 ആളുകൾക്ക് ഒരേസമയം ഇരിക്കാവുന്ന േഡ്രായിങ് ഹാളും 500 പേർക്കുള്ള ഡൈനിങ് ഹാളും ക്രമീകരിച്ചിട്ടുണ്ട്. േഡ്രായിങ് ഹാൾ, ഗ്രീൻ റൂം എന്നിവ എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. ഹാളി​െൻറ ഏതുഭാഗത്തും കാറ്റ് ലഭിക്കത്തക്കവിധത്തിൽ 'ബിഗ് ഫാൻ' സ്ഥാപിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. 50000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാൻറ്, ഇൻസിനറേറ്റർ, വെള്ളം ശുദ്ധീകരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്വീവേജ് പ്ലാൻറ് എന്നിവ അനുബന്ധമായി സ്ഥാപിച്ചിട്ടുണ്ട്. കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മ​െൻറുമായി ബന്ധപ്പെട്ട് കുഴിച്ച കുഴൽക്കിണറിൽനിന്ന് ശുദ്ധമായ വെള്ളം ലഭിക്കുന്നു. സിയാറത്തുംമൂട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് ഫരീദ് വലിയുല്ലാഹി (റ:അ) യുടെ ബഹുമാനാർഥം 'ഫരീദിയ ശാദി മഹൽ' എന്നാണ് ഒാഡിറ്റോറിയത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്നേ ദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഫരീദിയ ശാദി മഹൽ ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ ഇതി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് സംഭാവനകൾ തന്നും വായ്പകൾ തന്നും സഹകരിച്ച ദീനി സ്നേഹികൾ, പ്രതിഫലേച്ഛയില്ലാതെ വിലപ്പെട്ട നിർദേശങ്ങൾ നൽകിയ സിവിൽ കൺസൽട്ടൻറ് Er. എ. നിസാദ്, സിവിൽ കോൺട്രാക്ടർ കെ. ഷാജഹാൻ, വിവിധ വർക്കുകൾ ഏറ്റെടുത്ത് പൂർത്തിയാക്കിയ കോൺട്രാക്ടർമാർ, തൊഴിലാളികൾ, ജമാഅത്ത് ക്ലർക്ക് അനീഷ്, ജമാഅത്ത് പരിപാലന സമിതി ഭാരവാഹികൾ, പരിപാലന സമിതി അംഗങ്ങൾ, ജമാഅത്ത് ഇമാം അൽഹാഫിസ് പി. മുഹമ്മദ് റാഫി മൗലവി, ജമാഅത്ത് സേവകർ എന്നിവർക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു. ഇവരുടെയെല്ലാം സേവനങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകെട്ട എന്ന് പ്രാർഥിക്കുന്നു. ബി. ഹാരിസ് ജമാഅത്ത് മുൻ പ്രസിഡൻറ് നിർമാണ കമ്മിറ്റി കൺവീനർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.