സിയാറത്തുംമൂട്​ ജമാഅത്ത്​ ^ഒരു എത്തിനോട്ടം

സിയാറത്തുംമൂട് ജമാഅത്ത് -ഒരു എത്തിനോട്ടം സിയാറത്തുംമൂട് ജമാഅത്ത് -ഒരു എത്തിനോട്ടം പ്രപഞ്ചനാഥ​െൻറ അനുഗ്രഹത്താൽ ഇസ്ലാമിക നവോത്ഥാന ചരിത്രം ഉറങ്ങുന്ന കൊല്ലം കോർപറേഷ​െൻറ വിരിമാറിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ആത്മീയ ചൈതന്യം വാരിവിതറിയ 'അശൈഖ് ഫരീദ് വലിയുല്ലാഹി'(റ:അ) അവർകളുടെ ആത്മീയ സാന്നിധ്യത്തോടെ പ്രവർത്തിച്ചുവരുന്ന സിയാറത്തുംമൂട് മുസ്ലിം ജമാഅത്തി​െൻറ ചിരകാല അഭിലാഷങ്ങളിൽ ഒന്നായിരുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒാഡിറ്റോറിയം. നാലുവർഷങ്ങൾക്ക് മുമ്പ് സിയാറാത്തുംമൂട് ജമാഅത്ത് കമ്മിറ്റി അതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുകയും സർവശക്ത​െൻറ സഹായത്തോടെ വഖ്ഫ് ബോർഡും ചേരമാൻ ഫിനാൻസും ആദ്യത്തെ കൺസൽട്ടൻറും കോൺട്രാക്ടറും സാമ്പത്തിക കാര്യത്തിൽ നിർമാണം ഒഴിവാക്കിയെങ്കിലും ദീനി സ്നേഹികളും അഭ്യുതകാംക്ഷികളുമായ കുറേ സഹോദരങ്ങൾ വരിസംഖ്യയും സംഭാവനകളും ആവർത്തിച്ചുള്ള കടം വായ്പകളും സാധനസാമഗ്രികളും ജമാഅത്തിന് തരുകയും ജമാഅത്ത് കമ്മിറ്റിയുടെയും നിർമാണ കമ്മിറ്റിയുടെയും ഇമാമി​െൻറയും ആശ്രാന്ത പരിശ്രമവും ഒത്തുചേർന്നപ്പോൾ മൂന്നര വർഷംകൊണ്ട് ജമാഅത്തിന് ഒരു മുതൽക്കൂട്ട് ഉണ്ടാക്കാനും കഴിഞ്ഞു. അതാണ് ഫരീദിയ ശാദി മഹൽ ഒാഡിറ്റോറിയം. അല്ലാഹുവി​െൻറ മഹത്തായ അനുഗ്രഹത്താൽ ആ ചിരകാലാഭിലാഷം ഇവിടെ പൂർത്തീകരിക്കപ്പെടുകയാണ്. അൽഹംദുലില്ല. അതിൽനിന്നുള്ള വരുമാനം ജമാഅത്ത് സേവർക്കും ജമാഅത്തിനും ഉപയോഗിക്കാനും കഴിയും. വീണ്ടും ഇതുപോലുള്ള ധാരാളം സംരംഭങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് കോംപ്ലക്സ്, ട്രെയിനിങ് സ​െൻററുകൾ, കൗൺസലിങ് സ​െൻററുകൾ തുടങ്ങാനും പദ്ധതിയുണ്ട്. അതിലെല്ലാം നമ്മുടെ ജമാഅത്തിലെ അഭ്യസ്ത വിദ്യരായ ആളുകൾക്കും സാധാരണക്കാർക്കും പ്രയോജനമായിരിക്കും. പുരാതന കാലം മുതൽ ഇൗ ജമാഅത്തി​െൻറ അംഗസംഖ്യയും വിസ്തൃതിയും വളരെ കൂടുതൽ ആയതുകൊണ്ട് പിൽക്കാലത്ത് അംഗങ്ങൾ വേർപെട്ട് മറ്റ് ജമാഅത്തുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ഇൗ ജമാഅത്തി​െൻറ കീഴിൽ ഒമ്പത് മദ്റസകളും അറബിക് കോളജും ദറസ്ക്ലാസും മറ്റൊരു ജമാഅത്ത് പള്ളിയും ഉൾപ്പെടുന്നു. 3500 കുടുംബങ്ങളായി 17,000 അംഗങ്ങളുണ്ട്. ഇതിൽ ജമാഅത്ത് പള്ളി ഒഴിച്ച് എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഇൗ ജമാഅത്ത് ഒാഫിസ് മുഖാന്തരമാണ്. 40 ജീവനക്കാർ ജമാഅത്തി​െൻറ കീഴിൽ തുച്ഛമായ വരുമാനം കൊണ്ട് സേവനം നടത്തുന്നു. അറബിക് കോളജിന് അത്യാവശ്യംവേണ്ട ഒരു കാൻറീനും ഇതിനോടനുബന്ധിച്ച് പ്രവർത്തിച്ചുവരുന്നു. ഇതെല്ലാം പ്രവർത്തിക്കുന്നത് അശൈഖ് ഫരീദ് വലിയുല്ലാഹി അവർകളുടെ പേരിലുള്ള വഞ്ചിവരുമാനവും സംഭാവനകളും മാത്രമാണ്. വളരെ ശ്രേഷ്ഠതയുള്ള സ്ഥലമായതുകൊണ്ട് ജാതിമത വർഗ രാഷ്ട്രീയ ഭേദമന്യേ മഹാനവർകളുടെ ഖബർസ്ഥാനത്ത് സിയാറയത്ത് ചെയ്തുകൊണ്ട് അവരുടെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അസുഖങ്ങളും പ്രേതബാധകളും ഇവിടെ അഭയം പ്രാപിച്ച് ചന്ദനത്തിരി കത്തിച്ചും പട്ടും വിളക്കും കൊടുത്തും നേർച്ചയിട്ടും ഫാത്തിഹ, യാസീൻ ഒാതിയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. ജമാഅത്ത് പരിപാലന സമിതി പരിപാലനം നടത്തുന്നത് അംഗീകരിച്ചിട്ടുള്ള ബൈലോയും അതിനോടനുബന്ധിച്ചുള്ള ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ജമാഅത്ത് പരിപാലന സമിതി എന്നും പരിപാലന സമിതി തന്നെയാണ്. അല്ലാതെ ഒരു ഭരണസമിതി ഇല്ല. അങ്ങനെ ആകരുത് എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. ഏതൊരു പ്രസ്താനത്തി​െൻറയും നിലനിൽപ് ഉയർച്ച എന്നത് പ്രത്യേകിച്ചും പള്ളിയുടെയും ജമാഅത്ത് അംഗങ്ങളുടെയും പരിപാലന സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ്. സ്ഥാപനങ്ങൾ അവരവരുടെ പരിമിതിയിൽ നിന്നുകൊണ്ട് വൃത്തിയായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത്. ഒാരോ ദീനി സ്നേഹികളുടെയും കടമയും കർത്തവ്യവുമാണ്. സഹകരണ മനോഭാവത്തോടുള്ള പെരുമാറ്റം, ചെലവ് കുറക്കാനും വരുമാനം വർധിപ്പിക്കാനും കഴിയും. പുതുതായി ഉണ്ടാകുന്ന വിവാഹ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജമാഅത്തിനെ കിളികൊല്ലൂർ കരിക്കോട്, പേരൂർ എന്ന് മൂന്ന് മഹല്ലുകളായി വേർതിരിച്ച് കാര്യങ്ങൾ നടത്തിക്കൊടുക്കുന്നു. ജമാഅത്തിലെ പരിപാലന സമിതിയിലേക്കുള്ള അംഗങ്ങളെ അതാത് മഹല്ലുകളിൽ പൊതുയോഗം വിളിച്ച് 18 അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. ഫരീദിയ ശാദി മഹല്ലിനുവേണ്ടി വാക്കുകൊണ്ടും പ്രവർത്തികൊണ്ടും സാമ്പത്തിക സഹായംകൊണ്ടും സാധനസാമഗ്രികൾകൊണ്ടും ആരൊക്കെ സഹായിച്ചിട്ടുണ്ടോ എല്ലാവരോടും ജമാഅത്തിന് കടമയും കടപ്പാടുകളുമുണ്ട്. അതോടൊപ്പം അവർക്കെല്ലാം അല്ലാഹു അർഹമായ പ്രതിഫലം ഇൗ ലോകത്തും പരലോകത്തും നൽകി അനുഗ്രഹിക്കുമാറാകെട്ട. എന്ന്, ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി Er. എം. അബ്ദുസ്സലാം പ്രസിഡൻറ് സിയാറത്തുംമൂട് മുസ്ലിം ജമാഅത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.