സ്ത്രീവേഷത്തിലെത്തി പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു

പുനലൂർ: സ്ത്രീവേഷത്തിൽ പട്ടാപ്പകൽ വീട്ടിലെത്തിയയാൾ യുവതിയെ ആക്രമിച്ച് ഏഴുപവൻ സ്വർണാഭരണം കവർന്നു. പുനലൂർ പേപ്പർമിൽ അമ്പലംകുന്ന് ഭാഗത്ത് ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. യുവതിയും മാതാവും മാത്രമുള്ള വീട്ടിലാണ് കവർച്ച നടന്നത്. മാതാവ് കുളിക്കാൻ പോയ സമയത്ത് യുവതി സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ കിടപ്പുമുറിയിൽ ആളനക്കം കേട്ട് നോക്കിയപ്പോൾ തലമറച്ച് സ്ത്രീവേഷത്തിലെത്തിയ ആൾ അലമാര തുറന്ന് സ്വർണം കവരുന്നത് കണ്ടു. യുവതി ബഹളമുണ്ടാക്കിയപ്പോഴേക്കും പിടിച്ചുതള്ളിയ ശേഷം മോഷ്ടാവ് അടുക്കള വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. ഭിത്തിയിലിടിച്ച് യുവതിയുടെ നെറ്റിക്ക് പരിക്കേറ്റു. പുനലൂർ പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. കർഷക സെമിനാർ നാളെ കൊല്ലം: കേരള കർഷക സംഘം ജില്ല കമ്മിറ്റിയുടെയും എൻ.എസ് പഠന ഗവേഷണ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ കർഷക സെമിനാർ സംഘടിപ്പിക്കുന്നു. 'രാജ്യത്തെ കാർഷിക തകർച്ചയും കർഷകമുന്നേറ്റവും -ഭാവിയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ വെള്ളിയാഴ്ച രാവിലെ 10ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം എൻ.ജി.ഒ യൂനിയൻ ഹാളിലാണ് നടക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭ അഖിലേന്ത്യാ ൈവസ് പ്രസിഡൻറുമായ എസ്. രാമചന്ദ്രൻപിള്ള വിഷയം അവതരിപ്പിക്കും. എൻ.എസ് പഠനഗവേഷണ കേന്ദ്രം കൺവീനർ കെ.എൻ. ബാലഗോപാൽ, കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം ജോർജ് മാത്യു, കർഷക സംഘം ജില്ല പ്രസിഡൻറ് സി. ബാൾഡുവിൻ, ജില്ല സെക്രട്ടറിസ എൻ.എസ്. പ്രസന്നകുമാർ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.