വേനൽമഴയിൽ പരീകുട്ടിയായി മധു

കൊല്ലം: പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച കുട്ടികളുടെ അവധികാല കലാ പരിശീലന ക്യാമ്പ് 'വേനൽമഴ' നടൻ മധു ഉദ്ഘാടനം ചെയ്തു. മുഴുവൻ സമയ പഠനകാര്യങ്ങളിൽ മുക്കി കുട്ടികളുടെ സർഗവാസനകളെ തളർത്തരുതെന്നും അവധികാലത്തിനപ്പുറത്തേക്കും കലാപഠനങ്ങൾ തുടരണമെന്നും ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളെ നന്മയുള്ളവരും സഹജീവി സ്നേഹമുള്ളവരാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ശിവരാമകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ലൈബ്രറി ഓണററി സെക്രട്ടറി രവീന്ദ്രനാഥൻ നായർ, പ്രതാപ് ആർ. നായർ, പ്രഫ. പി.ഒ.ജെ. ലബ്ബ, പ്രകാശ് ആർ. നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.