ഇന്ത്യ സ്​കിൽസ​്് കേരള 2018: ജില്ല മത്സരങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: തൊഴിൽവകുപ്പി​െൻറ കീഴിലെ വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്കിൽസ് കേരള 2018‍'​െൻറ ത്രിദിന ജില്ല മത്സരങ്ങൾ ആരംഭിച്ചു. ചാക്ക, ആറ്റിങ്ങൽ, കഴക്കൂട്ടം, ധനുവച്ചപുരം, കൊല്ലം ബി.ടി.സി (റസ്റ്റാറൻറ് ആൻഡ് സർവിസ്) എന്നിവിടങ്ങളിലെ ഐ.ടി.ഐ-കളിൽ 15 േട്രഡുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ചാക്ക ഐ.ടി.ഐയിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങൾ വ്യാഴാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.