ദലിത്​ പ്രക്ഷോഭങ്ങൾ തുടക്കംമാത്രം ^കൊടിക്കുന്നിൽ

ദലിത് പ്രക്ഷോഭങ്ങൾ തുടക്കംമാത്രം -കൊടിക്കുന്നിൽ തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലുണ്ടായ ദലിത് പ്രക്ഷോഭങ്ങൾ തുടക്കംമാത്രമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇന്ത്യയിലെ വിവിധ ഹൈകോടതികളിലും സുപ്രീംകോടതിയിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾെക്കതിരായ വിധികളാണ് ഉണ്ടാവുന്നത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളിൽ ബഹുഭൂരിപക്ഷവും ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിൽ. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് ജനവിഭാഗങ്ങളെ കൊണ്ടുചെന്നെത്തിക്കുകയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.