സ്​പോർട്​സ്​ ഹോസ്​റ്റലുകളുടെ സുരക്ഷ: ഭക്ഷ്യസുരക്ഷ പരിശോധിക്കണം, സോഷ്യൽ ഒാഡിറ്റിങ്​ വേണം ^ബാലാവകാശ കമീഷൻ

സ്പോർട്സ് ഹോസ്റ്റലുകളുടെ സുരക്ഷ: ഭക്ഷ്യസുരക്ഷ പരിശോധിക്കണം, സോഷ്യൽ ഒാഡിറ്റിങ് വേണം -ബാലാവകാശ കമീഷൻ തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷിതത്ത്വവും ക്ഷേമവും ഉറപ്പാക്കാൻ 18 വയസ്സിൽ താഴെയുള്ളവരെ പരിപാലിക്കുന്ന എല്ലാ സ്പോർട്സ് ഹോസ്റ്റലുകളിലും ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിങ് നടത്താൻ സർക്കാർ ഉത്തരവിടണമെന്ന് ബാലാവകാശ കമീഷ​െൻറ നിർദേശം. മൂന്നുമാസത്തിലൊരിക്കൽ ഹോസ്റ്റലിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് അധികാരികൾക്ക് റിപ്പോർട്ട് നൽകണമെന്ന് ഭക്ഷ്യസുരക്ഷാ കമീഷണറോടും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഒന്നിടവിട്ട മാസങ്ങളിൽ ഹോസ്റ്റൽ സന്ദർശിക്കണമെന്നും ഉത്തവിൽ പറയുന്നു. ജി.വി രാജ സ്പോർട്സ് സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയേറ്റ 13 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതിനെ തുടർന്നാണ് കമീഷൻ സ്പോർട്സ് ഹോസ്റ്റലുകളുടെ നടത്തിപ്പ് പരിശോധിച്ച് ഉത്തരവിറക്കിയത്. എന്നാൽ, സംസ്ഥാനത്ത് കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ ഹോസ്റ്റലുകൾക്കും ബാധകമായ ഉത്തരവാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിന് സാമൂഹിക നീതി-വനിത-ശിശുവികസന വകുപ്പി​െൻറ കീഴിലുള്ള സ്കൂൾ കൗൺസലർമാരെയോ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴിലുള്ള കൗൺസലർമാരെയോ ഏർപ്പെടുത്തണമെന്നും ഉത്തരവിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.