വീടും വാഹനങ്ങളും തകർത്ത കേസിലെ പ്രതികൾ പിടിയിൽ

ആറ്റിങ്ങല്‍: അഴൂര്‍ ശാസ്തവട്ടം, പെരുങ്ങുഴി ഭാഗങ്ങളില്‍ സംഘം ചേര്‍ന്ന് വീട് ആക്രമിച്ച് വാഹനങ്ങള്‍ തകര്‍ത്ത കേസിലെയും ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനം നശിപ്പിച്ച കേസിലെയും പ്രതികള്‍ പിടിയിലായി. അഴൂര്‍ പെരുങ്ങുഴി നാലുമുക്ക് ഫില്‍ പാലസില്‍ ശ്രാവണ്‍ (20), അഴൂര്‍ ചിലമ്പില്‍ പറകോണം ചരുവിള വീട്ടില്‍ ചിക്കു (26) എന്നിവരാണ് ചിറയിന്‍കീഴ് പൊലീസി​െൻറ പിടിയിലായത്. ശാസ്തവട്ടം ചിലമ്പില്‍ പറകോണം നിവാസില്‍ യശോദയുടെ വീടിനടുത്ത ഒഴിഞ്ഞ പുരയിടത്തില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചത് വിലക്കിയതിലുള്ള വിരോധത്താല്‍ മാര്‍ച്ച് 10ന് രാവിലെ 10ന് സംഘം ചേര്‍ന്ന് യശോദയുടെ വീട് ആക്രമിച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് വീടി​െൻറ ജനല്‍ചില്ലും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അടിച്ചുതകർത്തു. തുടര്‍ന്ന് യശോദയുടെ ചെറുമകളുടെ കഴുത്തില്‍ കത്തിവെച്ച് അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയല്‍വാസി സുജനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപിച്ച കേസിലും ശ്രാവണ്‍ ഉൾപ്പെട്ടിരുന്നു. പെരുങ്ങുഴി നിവാസി രാജസൂര്യയെ സംഘം ചേര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മർദിച്ച് മോട്ടോര്‍ സൈക്കിള്‍ അടിച്ചു തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ട പ്രതിയാണ് ചിക്കു. ആറ്റിങ്ങല്‍ സി.ഐ അനില്‍കുമാറി​െൻറ നേതൃത്വത്തില്‍ ചിറയിന്‍കീഴ് എസ്.ഐ വി.കെ. ശ്രീജേഷ്, ജി.എസ്.ഐ വിജയന്‍ നായര്‍, എ.എസ്.ഐ സജു, എസ്.സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒമാരായ ശരത്, സുല്‍ഫിക്കര്‍, നിസാറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.