പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി

കരുനാഗപ്പള്ളി: തിങ്കളാഴ്ച നടക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ പണിമുടക്കി​െൻറ മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയ​െൻറ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രചാരണ ജാഥ നടത്തി. അഴീക്കൽ ഹാർബറിൽ ഐ.എൻ.ടി.യു.സി നേതാവ് ചിറ്റുമൂല നാസർ ക്യാപ്റ്റനായുള്ള ജാഥ സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. നകുലൻ അധ്യക്ഷത വഹിച്ചു. ശാന്തൻ സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളായ എ. അനിരുദ്ധൻ, കടത്തൂർ മൻസൂർ, എം.എസ്. ഷൗക്കത്ത്, താഷ്കൻറ്, ബി. വിനോദ്, റെജി ഫോട്ടോ പാർക്ക്, അബ്ദുൽ സലാം അൽഹന എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കരുനാഗപ്പള്ളി ടൗണിൽ നടന്ന സമാപന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ആർ. ഗോപി, വി. ദിവാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.