പി.എം.ജി ജങ്​ഷനിലെ ട്രാഫിക്​ സിഗ്​നൽ ഒരാഴ്​ചക്കകം പ്രവർത്തനക്ഷമമാക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

നഗരത്തിലെ ഏറ്റവും തിരക്കേറ്റിയ സ്ഥലത്ത് നടക്കുന്ന അധികൃതരുടെ അലംഭാവം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കമീഷൻ തിരുവനന്തപുരം: മൂന്നാഴ്ചയായി പ്രവർത്തന രഹിതമായിരിക്കുന്ന പി.എം.ജി ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സിറ്റി പൊലീസ് കമീഷണർ ആവശ്യമായ നടപടി സ്വീകരിച്ച ശേഷം അഞ്ചിന് രാവിലെ 11ന് പി.എം.ജി ജങ്ഷനിലെ കമീഷൻ ഒാഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. നഗരഹൃദയമായ സ്ഥലത്ത് ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതമായിട്ടും അധികൃതർ അറിഞ്ഞമട്ട് നടിക്കുന്നില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. നിരവധി സർക്കാർ ഒാഫിസുകൾ സ്ഥിതി ചെയ്യുന്ന പി.എം.ജി ജങ്ഷനിൽ സിഗ്നൽ പ്രവർത്തിക്കാത്തതുകാരണം വാഹനാപകടങ്ങൾ പെരുകുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ വഴുതക്കാട് അജിത്കുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. അതിരാവിലെ തുടങ്ങുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും ഒരു ഹോം വാർഡനെയും മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകൾ കടന്നുപോകുന്ന ജങ്ഷൻ കൂടിയാണിത്. നഗരത്തിലെ ഏറ്റവും തിരക്കേറ്റിയ സ്ഥലത്ത് നടക്കുന്ന അധികൃതരുടെ അലംഭാവം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.