ജലക്ഷാമം രൂക്ഷം: ജലസംഭരണികൾ സംരക്ഷണമില്ലാതെ നശിക്കുന്നു

പത്തനാപുരം: ജലക്ഷാമം രൂക്ഷമാകുമ്പോൾ പ്രകൃത്യാലുള്ള ജലസംഭരണികൾ സംരക്ഷണമില്ലാതെ നശിക്കുന്നു. ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ മാത്രമാണ് ജലക്ഷാമം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നത്. എന്നാൽ, വർഷത്തിൽ രണ്ട് മാസം മാത്രം അനുഭവപ്പടുന്ന ജലക്ഷാമം പരിഹരിക്കാൻ ഒരുനടപടികളും ഉണ്ടാകുന്നില്ല. പ്രകൃത്യാലുള്ളതും മനുഷ്യ​െൻറ ഇടപെടലുകൾ വഴി രൂപപ്പെട്ടതുമായ ജലസ്രോതസ്സുകൾ സംരക്ഷിച്ചാൽതന്നെ ഒരു പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരംകാണാൻ കഴിയും. പ്രവർത്തനംനിലച്ച പാറമടകളിലും വെട്ട് കുഴികളിലും പൊതുകുളങ്ങളിലും എല്ലാം ജലം സംഭരിക്കാനും വിതരണംചെയ്യാനും സാധ്യതകൾ എറെയാണ്‌. കിഴക്കൻമേഖലയിൽ ഇത്തരത്തിൽ നിരവധി ജലശേഖരണമാർഗങ്ങൾ ഉണ്ട്. പാറക്കൂട്ടങ്ങൾക്ക് ജലത്തെ ശുദ്ധതയോടെ വർഷങ്ങളോളം ശേഖരിച്ച് വെക്കാനുള്ള കഴിവുണ്ട്. മലയോരമേഖലയിൽ പനംമ്പറ്റ, കമുകുംചേരി, പാടം, പട്ടാഴി, കുന്നിക്കോട്, ചിതൽവെട്ടി, മേലില എന്നിവിടങ്ങളിൽ പാറക്കുളങ്ങളുണ്ട്. പ്രദേശത്തി​െൻറ പലഭാഗങ്ങളിലും വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടകൾ നിരവധിയാണ്. ഇവ നവീകരിച്ചെടുത്ത് സംരക്ഷിച്ചാൽ ജലവിതരണം സുഗമമായി നടത്താം. ബൃഹത്തായ കുടിവെള്ള പദ്ധതികൾക്ക് െചലവാകുന്ന തുക കൊണ്ട് തന്നെ ജനങ്ങളിൽ വെള്ളം എത്തിക്കാം. പാറക്കുളങ്ങൾ വഴിയുള്ള കുടിവെള്ള പദ്ധതികൾക്കായി നിരവധിതതവണ തുക അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, സുരക്ഷിതമായ രീതിയിൽ കുളങ്ങളും വെട്ടുകുഴിയിലെ വെള്ളക്കെട്ടും സംരക്ഷിക്കാത്തതുകാരണം അപകടങ്ങൾ പതിവാണ്. വളർത്തുമൃഗങ്ങൾ അടക്കം കുളങ്ങളിൽ അകപ്പെടുന്നതും നിത്യസംഭവമാണ്. എന്നാൽ, ജലാശയങ്ങൾ സംരക്ഷിച്ചാൽ വിപുലമായ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.