കരിങ്കല്ല് ഖനനത്തിന് ഇ^പാസ് പദ്ധതി ഇന്നുമുതല്‍ എല്ലാ ജില്ലകളിലേക്കും

കരിങ്കല്ല് ഖനനത്തിന് ഇ-പാസ് പദ്ധതി ഇന്നുമുതല്‍ എല്ലാ ജില്ലകളിലേക്കും തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് കരിങ്കല്ല് ഖനനത്തിനും വിൽപനക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇ-പാസായി അനുവദിക്കുന്ന പൈലറ്റ് പദ്ധതി ഏപ്രില്‍ ഒന്നു മുതൽ എല്ലാ ജില്ലകളിലേക്കും. കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വിസസി​െൻറ ഭാഗമായുള്ള ഇ-പാസ് പദ്ധതി നടപ്പാക്കാനുളള അനുമതി പ്രാരംഭഘട്ടമായി കരിങ്കല്ലിന് മാത്രം പൈലറ്റ് പ്രോജക്ടായി എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ നവംബറില്‍ ആരംഭിച്ചിരുന്നു. ഞായറാഴ്ച മുതല്‍ ഇ-പാസ് വിതരണം മറ്റ് 12 ജില്ലയിലും നടപ്പാക്കും. ഇതിനായി വാഹന എൻറോള്‍മ​െൻറും യൂസര്‍ രജിസ്‌ട്രേഷനും നടത്താത്തവര്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് വകുപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് www.portal.dmg.kerala.gov.in . സംശയ നിവാരണങ്ങള്‍ക്കായി info.kompas.dmg@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ജില്ല ഓഫിസുകളുമായോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.