തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബുള്ളറ്റ് ബൈക്ക് മോഷ്ടാക്കൾ തമിഴ്നാട് പൊലീസിെൻറ പിടിയിൽ. വലിയതുറ സ്വദേശികളായ അനൂപ്, അനീഷ് എന്നിവരാണ് പിടിയിലായത്. നഗരത്തിൽനിന്ന് മോഷ്ടിച്ച 12 ബുള്ളറ്റുകളും 10 ബൈക്കുകളും ഫോർട്ട് പൊലീസ് കണ്ടെത്തി. അതീവ സുരക്ഷ മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് നിന്നുൾപ്പെടെയാണ് ദിവസങ്ങളായി വാഹനങ്ങൾ മോഷണം പോയത്. രാത്രി നടക്കുന്ന കവർച്ച പതിവായതോടെ പ്രതിഷേധങ്ങളും ശക്തമായിരുന്നു. ഫോർട്ട് പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് മോഷ്ടാക്കൾ കഴിഞ്ഞ ദിവസം മാർത്താണ്ഡം പൊലീസിെൻറ പിടിയിലായത്. തമിഴ്നാട് പൊലീസിെൻറ വിവരം ലഭിച്ചതനുസരിച്ച് പിന്നീട് ഫോർട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളുടെ താവളങ്ങളിൽനിന്ന് ബുള്ളറ്റുകളും ബൈക്കുകളും കണ്ടെത്തിയത്. മോഷ്ടാക്കളിൽ ഒരാൾ വലിയതുറയിൽ സ്കൂട്ടർ വർക്ക്ഷോപ് നടത്തുന്നയാളാണ്. മോഷ്ടിക്കുന്ന ബുള്ളറ്റുകൾ ഇവിടെയെത്തിച്ചാണ് രൂപം മാറ്റി വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ച് വിൽപന നടത്താൻ എത്തവെയാണ് ഇരുവരും പിടിയിലായതെന്നാണ് സൂചന. സംഘം പിടിയിലായതറിഞ്ഞ് വാഹനം നഷ്ടപ്പെട്ട നിരവധി പേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതിനാൽ മോഷ്ടാക്കളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് ഫോർട്ട് പൊലീസ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് സംഘം ഇത്രയധികം കവർച്ച നടത്തിയത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളും പരിശോധിച്ചു വരുകയാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.