നിർധനബാലൻ ചികിത്സ സഹായം തേടുന്നു

കൊല്ലം: വീഴ്ചക്കിടെ നെട്ടല്ലിന് ക്ഷതം പറ്റി ചികിത്സയിലായ പതിമൂന്നുകാരൻ സഹായം തേടുന്നു. കോയിവിള അയ്യൻകോയിക്കൽ എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാർഥി സുദീപ് (13) ആണ് ചികിത്സയിലുള്ളത്. നെട്ടല്ല് പൊട്ടിയത് ശരിയാക്കാൻ പ്ലാറ്റിനം പ്ലേറ്റ് ഫിക്സ് ചെയ്യണമെന്നും ഒാപറേഷൻ എത്രയും വേഗം നടത്തണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് മൂന്നര ലക്ഷത്തോളം രൂപ വേണ്ടിവരും. തയ്യൽതൊഴിലാളിയായ മാതാവ് ദീപയുടെ തുച്ഛമായ വരുമാനമാണ് സുദീപും ഏഴാംക്ലാസ് വിദ്യാർഥിനിയായ സഹോദരി അമൃതയും അടങ്ങുന്ന നിർധനകുടുംബത്തി​െൻറ ഏക ആശ്രയം. സ്വന്തമായി ഒരുസ​െൻറ് ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത ഇൗ കുടുംബം വാടകവീട്ടിലാണ് താമസം. ഇതിനിടയിൽ ചികിത്സ ചെലവിനുള്ള ഭീമമായ തുക കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണ് ദീപ. ഇന്ത്യൻ ബാങ്ക് തേവലക്കര ശാഖയിൽ ദീപയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6564396053. IFSC Code: IDIB000T061. വിലാസം: എസ്. സുദീപ്, S/o. ദീപ, നടയിൽ തെക്കതിൽ, കോയിവിള പി.ഒ, തേവലക്കര, കൊല്ലം- 691590. ഫോൺ: 8086880751.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.