എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾ കാലാതിവർത്തികൾ -അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരം: എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾ കാലാതിവർത്തികളാണെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. എൻ. കൃഷ്ണപിള്ളയുടെ നൂെറ്റാന്നാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള മൂന്നുദിവസത്തെ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ. കുട്ടികളുടെ ഗ്രന്ഥശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ എൻ. കൃഷ്ണപിള്ളയുടെ ജീവിതത്തെയും നാടകങ്ങളെയും ആധാരമാക്കി രചിച്ച 'കൃഷ്ണായനം' എന്ന നാടകവും 'നല്ല കാര്യം' എന്ന സുഭാഷിതസമാഹാരവും അടൂർ എസ്. രാധാകൃഷ്ണന് നൽകി പ്രകാശിപ്പിച്ചു. എസ്. രാധാകൃഷ്ണൻ, ബി. സനിൽകുമാർ, ഡോ. എഴുമാറ്റൂർ രാജരാജവർമ, എൻ. കൃഷ്ണപിള്ളയുടെ മകൾ സാഹിതി ജി. നായർ, പുനലൂർ ആർ. വിശ്വംഭരൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സമ്മേളനത്തെതുടർന്ന് എൻ. കൃഷ്ണപിള്ള എഴുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ 'ഭഗ്നഭവനം' നാടകം എൻ. കൃഷ്ണപിള്ള നാടകവേദി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.