കെ.എസ്​.ആർ.ടി.സി: 3000 കോടി വായ്​പ നൽകാൻ തയാറെന്ന്​ ബാങ്കുകളുടെ കൺസോർട്യം

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കെ.എസ്.ആർ.ടി.സിക്ക് 3000 കോടി രൂപ വായ്പ നൽകാൻ തയാറെന്ന് ബാങ്കുകളുടെ കൺസോർട്യം. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമി​െൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ബാങ്കുകൾ സന്നദ്ധത അറിയിച്ചത്. വായ്പയുടെ പലിശയും തിരിച്ചടവ് കാലാവധിയുമടക്കം കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ഇതിനായി ധനവകുപ്പിനെ ചുമതലപ്പെടുത്തി. ധനവകുപ്പ് ഇക്കാര്യത്തിൽ ബാങ്കുകളുടെ കൺസോർട്യവുമായി ചർച്ചകൾ തുടരും. പലിശനിരക്ക് കൂടുതലുള്ള വായ്പകൾ അടച്ചുതീർത്ത് പ്രതിദിനവരുമാനം നിത്യചെലവുകൾക്കും ശമ്പളത്തിനും പെൻഷനുമായി വകയിരുത്തുകയാണ് പുതിയ വായ്പയിലൂടെ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കുമെന്നതിനാൽ കെ.എസ്.ആർ.ടി.സിയെ സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറ്റാനാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. എട്ടോളം ബാങ്കുകൾ ഉൾക്കൊള്ളുന്ന കൺസോർട്യത്തിന് എസ്.ബി.െഎയാണ് നേതൃത്വം നൽകുന്നത്. പുതിയ ഏതാനും ബാങ്കുകൾ താൽപര്യമറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.