കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡൻറും വൈസ് പ്രസിഡൻറും പുറത്തായി. പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ വാഹിദും വൈസ് പ്രസിഡൻറ് റീറ്റാ നിക്സണും ആണ് പുറത്തായത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് എൽ.ഡി.എഫ് വിമതൻ നേരത്തേതെന്ന പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ബി.ജെ.പി അംഗത്തിെൻറ പിന്തുണയും ലഭിച്ചു. 23 അംഗ ഭരണസമിതിയിൽ 10 യു.ഡി.എഫ് അംഗങ്ങളും ഒരു സി.പി.എം വിമതനും ഒരു ബി.ജെ.പി അംഗവും 11 എൽ.ഡി.എഫ് അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ ഭരണസമിതിയിലും നിരവധി തവണ അവിശ്വാസ പ്രമേയം നടപ്പാവുകയും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്ക് കസേര നഷ്ടമാവുകയും ചെയ്തിരുന്നു. സമാന അവസ്ഥയാണ് ഇപ്പോഴും. പുതിയ സാഹചര്യം അനുസരിച്ച് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിനെ അനുകൂലിച്ച സി.പി.എം വിമതൻ ഫെലിക്സ് ഉൾപ്പെടെ 11 പേർ യു.ഡി.എഫ് പക്ഷത്തും 11 പേർ എൽ.ഡി.എഫ് പക്ഷത്തുമുണ്ട്. ഇരുവിഭാഗവും തുല്യ അംഗബലമുള്ളവരാകുേമ്പാൾ ബി.ജെ.പി അംഗത്തിെൻറ നിലപാട് നിർണായകമാകും. ഭരണം നഷ്ടപ്പെട്ടതിലൂടെ എൽ.ഡി.എഫ് കേന്ദ്രങ്ങളിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഏതു വിധേനയും ഭരണം പിടിച്ചെടുക്കാൻ ഇരുവിഭാഗവും അണിയറയിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.