കനത്ത മഴ; വെളിയം, കരീപ്ര മേഖലകളിൽ വൻ കൃഷി നാശം

*ആയിരക്കണക്കിന് വാഴകളും നെല്ലും വെള്ളം കെട്ടിനശിച്ചു *കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം വെളിയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വെളിയം, കരീപ്ര മേഖലകളിൽ കൃഷി നശിച്ചു. വാഴ, പച്ചക്കറി, നെല്ല്, മരച്ചീനി എന്നീ വിളകളാണ് വെള്ളം കെട്ടിക്കിടന്ന് നശിക്കുന്നത്. കരീപ്രയിൽ 170 ഹെക്ടറിൽ നെൽകൃഷി ചെയ്യുന്നുണ്ട്. തുടർച്ചയായ മഴയിൽ വയലിൽ വെള്ളം കെട്ടിക്കിടന്ന് നെല്ല് നശിക്കുകയാണ്. ഇവിടെ ഹെക്ടർ കണക്കിന് വാഴക്കൃഷിയുമുണ്ട്. കനത്ത മഴയിൽ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. മിക്കതും കുല ഒടിഞ്ഞ നിലയിലാണ്. പച്ചക്കറി കൃഷിയിലും വെള്ളം കയറിയതിനാൽ വൻ നഷ്ടമുണ്ടായിട്ടുണ്ട്. വിള നാശത്തെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. തളവൂർക്കോണം, മടന്തകോട്, കരീപ്ര, വാക്കനാട്, ഇടയ്ക്കിടം, കടയ്ക്കോട് എന്നിവിടങ്ങളിലെ ഏലകളിലാണ് 250 ഓളം കർഷകർ കൃഷി ചെയ്യുന്നത്. കൃഷിനാശത്തിന് സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വെളിയത്ത് 250 ഹെക്ടർ വയലുണ്ടെങ്കിലും 50 ഹെക്ടറിൽ മാത്രമാണ് നെൽകൃഷി. 100 ഹെക്ടറിൽ വാഴകൃഷിയും മറ്റ് കൃഷിയിടങ്ങളിൽ പച്ചക്കറി, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. നെൽകൃഷി ചെയ്യുന്ന പാടത്തി​െൻറ സമീപത്ത് നിലം നികത്തൽ നടക്കുന്നതിനാൽ ചാലുകൾ വഴി വെള്ളം പാടത്തേക്ക് ഒഴുകുന്നതും കൃഷിനശിക്കാൻ കാരണമായതായി കർഷകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.