മാങ്കോട്^ചാച്ചിപ്പുന്ന റോഡ് തകർന്ന് യാത്ര ദുഷ്കരം

മാങ്കോട്-ചാച്ചിപ്പുന്ന റോഡ് തകർന്ന് യാത്ര ദുഷ്കരം പത്തനാപുരം: മാങ്കോട്-ചാച്ചിപ്പുന്ന റോഡ് തകർന്ന് ഗതാഗതം ദുഷ്കരം. പുനലൂർ, പത്തനാപുരം ഭാഗത്തുനിന്ന് എത്തുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ മാങ്കോട്- പാടം മേഖലകളിലെത്താൻ കഴിയുന്ന പാതയാണിത്. കലഞ്ഞൂർ വഴി ചുറ്റി സഞ്ചരിക്കാതെ എട്ട് കിലോമീറ്റ‌ർ ദൂരം ലാഭിക്കാൻ കഴിയും. രണ്ടുവർഷം മുമ്പ് ജനകീയ സമരത്തെത്തുടർന്ന് സഞ്ചാരയോഗ്യമാക്കിയ പാത ടിപ്പർ ലോറികൾ കൈയടക്കിയതോടെയാണ് തകർന്നത്. പ്രധാന പാതയിലുള്ള പരിശോധന ഒഴിവാക്കാനായി അമിതഭാരം കയറ്റിയ ലോറികൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ടാറിങ് അടർന്നുമാറി പലയിടത്തും വൻകുഴികൾ രൂപപ്പെട്ടു. മഴയിൽ കുളമായ റോഡി​െൻറ മിക്കയിടത്തും രണ്ട് വാഹനത്തിന് കടന്നുപോകാനുള്ള വീതിയുമില്ല. റോഡ് വശത്തെ താഴ്ചയും യാത്രക്കാരെ വലക്കുന്നു. പാതയുടെ തകര്‍ച്ച കാരണം സമാന്തര വാഹനങ്ങളും സര്‍വിസ് നടത്തുന്നില്ല. കുഴികളില്‍വീണ് ഇരുചക്ര വാഹനയാത്രികർ അപകടത്തില്‍പ്പെടുന്നതും പതിവാണ്. പാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.