കൊട്ടിയം: തഴുത്തല ഷീജ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഷീജയുടെ ഭർത്താവ് തഴുത്തല കണിയാട്ടഴികം പ്ലസൻറ് വില്ലയിൽ ഷാനവാസി(26)നെയാണ് കോടതി ശിക്ഷിച്ചത്. പേരയം സ്വദേശിയായ ഷീജയും (23) ഷാനവാസും തഴുത്തലയിൽ വാടകക്ക് താമസിക്കുകയായിരുന്നു. പ്രതി മദ്യപിച്ചുവന്ന് ഷീജയെ നിരന്തരം ദേഹോപദ്രവം ഏൽപിച്ചിരുെന്നന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 2011 ജൂലൈ 25ന് വീട്ടിൽ രാത്രി ഒമ്പതോടെ ഷീജയുടെ കഴുത്തിൽ കേബിൾ വയർ വലിച്ചുമുറുക്കി കൊലപ്പെടുത്തുകയായിരുെന്നന്നായിരുന്നു കേസ്. ദമ്പതികളുടെ മൂന്നരവയസ്സുള്ള കുട്ടിയുടെ മുന്നിൽ െവച്ചായിരുന്നു സംഭവം നടന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതിയെ കണ്ണൂർ കോട്ടപ്പുറത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിെൻറ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ചാത്തന്നൂർ സി.ഐ വേലായുധൻ നായർ കുട്ടിയുടെ രഹസ്യമൊഴി പരവൂർ കോടതി മുഖേന രേഖപ്പെടുത്തിയിരുന്നു. ഷീജയെ മുമ്പ് ശാരീരികമായി പീഡിപ്പിക്കുന്നതിന് ഇയാൾക്കെതിരെ നേരത്തെ കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു. ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയും കൊലപാതകശ്രമത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം അഡീഷനൽ ജഡ്ജ് ഇ. ബൈജുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ ഹാജരായി. പിഴത്തുകയിൽ 75,000 രൂപ പ്രതിയുടെ മകൾക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. സി.ഐമാരായ പി. വേലായുധൻ നായർ, അനിൽകുമാർ, റിട്ട. എസ്.ഐ കെ.കെ. അശോക്കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിന് കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബിജുവിനെയും നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.