സഹപാഠിക്ക് കൈത്താങ്ങായി വാട്സ്ആപ് കൂട്ടായ്മ

അഞ്ചൽ: 30 വർഷം മുമ്പ് ഒപ്പംപഠിച്ച സുഹൃത്തിന് അന്നത്തെ കളിക്കൂട്ടുകാർ ഉപജീവനത്തിനായി സഹായമൊരുക്കി മാതൃകയായി. ഇടമുളയ്ക്കൽ ജവഹർ ഹൈസ്കൂളിലെ 1985-86 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികളാണ് വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി സുഹൃത്തിനെ സഹായിച്ചത്. പലവിധ രോഗങ്ങളാൽ തൊഴിൽചെയ്തു ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായ ഇടമുളയ്ക്കൽ മഞ്ഞാരംകുന്ന് പോച്ചവിള വീട്ടിൽ മൻസൂറിനാണ് ഉപജീവനം നടത്തുന്നതിനായി കൂട്ടുകാർ മിൽമ ബൂത്തും സ്റ്റേഷനറി കടയും ഒരുക്കിയത്. 1,30,000 രൂപയാണ് ഇതിനായി സഹപാഠികളും നാട്ടുകാരും ചേർന്ന് സ്വരൂപിച്ചത്. ഇടമുളയ്ക്കൽ ജവഹർ ഹൈസ്കൂളിന് സമീപം ആരംഭിച്ച സംരംഭം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പ്രസാദ് കെ.ഫിലിപ് അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകനായ ജേക്കബ് ആദ്യവിൽപന നിർവഹിച്ചു. സഹപാഠി എം.ടി. പ്രദീപ് കുമാർ താക്കോൽ കൈമാറി. മുൻ എം.എൽ.എ പി.എസ്. സുപാൽ, സൈമൺ അലക്സ്, ആർ. സജിലാൽ, ഹസീം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. രവീന്ദ്രനാഥ് രാധാമണി സുഗതൻ എന്നിവർ സംസാരിച്ചു. ജോൺസൺ കളപ്പില സ്വാഗതവും എ.എൻ. ഷീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.