ശോഭായാത്ര

ഓയൂർ: വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളിൽ കൾ നടന്നു. ഓയൂർ, കാളവയൽ, പനയറക്കുന്ന്, കാറ്റാടി എന്നിവിടങ്ങളിൽനിന്ന് ചെറു കൾ ചുങ്കത്തറ വലിയവിള ഭഗവതിക്ഷേത്രത്തിൽ സംഗമിച്ച് മഹായായി ഓയൂർ ജങ്ഷൻ വഴി ഓയൂർ കീഴൂട്ട് ദേവീക്ഷേത്രത്തിൽ സമാപിച്ചു. കോവിൽകുന്ന്, പുതുശ്ശേരി, കരിങ്ങന്നൂർ എന്നീ സ്ഥലങ്ങളിൽനിന്ന് ആരംഭിച്ച കൾ കരിങ്ങന്നൂർ ഭുവനേശ്വരി ക്ഷേത്രത്തിൽ സംഗമിച്ച് ഏഴാംകുറ്റി, തെക്കേമുക്ക് വഴി വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിൽ സമാപിച്ചു. 'കെ.എസ്.യുവി​െൻറ പേര് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല' കൊല്ലം: ഗ്രൂപ് പ്രവർത്തനങ്ങളുടെ പേരിൽ കെ.എസ്.യുവി​െൻറ പേര് ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെ.എസ്.യു മുൻ ഭാരവാഹികളുടെ പേരിൽ ചില വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. മുൻ കെ.എസ്.യു ഭാരവാഹികളായ ഇവർ കെ.എസ്.യുവി​െൻറ പ്രായപരിധി കഴിഞ്ഞവരും നിലവിൽ കെ.എസ്.യുവുമായി ഒരു ബന്ധവുമില്ലാത്തവരാണ്. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ജില്ല കമ്മിറ്റി നടപടി ആവശ്യപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.