ഹബീബ്​ മുഹമ്മദി​െൻറ ജീവിതം എല്ലാവർക്കും മാതൃക ^ഉമ്മൻ ചാണ്ടി

ഹബീബ് മുഹമ്മദി​െൻറ ജീവിതം എല്ലാവർക്കും മാതൃക -ഉമ്മൻ ചാണ്ടി വർക്കല: പ്രമുഖ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് നേതാക്കളിൽ പ്രമുഖനും മണമ്പൂർ-ഒറ്റൂർ സംയുക്ത പഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറുമായിരുന്ന ഹബീബ് മുഹമ്മദി‍​െൻറ ജീവിതം മാതൃകയും അനുകരണീയവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മണമ്പൂർ കുളമുട്ടത്ത് ഹബീബ് മുഹമ്മദി​െൻറ പേരിൽ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമായ ഹബീബ് മുഹമ്മദ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാംവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആംബുലൻസ് സർവിസി​െൻറ താക്കോൽദാനകർമവും ഉദ്ഘാടനവും ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചികിത്സാസഹായ വിതരണം, വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം എന്നിവ വർക്കല കഹാർ, അഡ്വ. ഷാനവാസ്ഖാൻ, എൻ. സുദർശനൻ എന്നിവർ നിർവഹിച്ചു. കുടിവെള്ള കണക്ഷന് വേണ്ടിയുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവ മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ്, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.പി. അംബിരാജ എന്നിവർ നിർവഹിച്ചു. കാപ്ഷൻ മണമ്പൂർ കുളമുട്ടത്ത് ഹബീബ് മുഹമ്മദ് ചാരിറ്റബിൾ സൊസൈറ്റി വാർഷികപൊതുയോഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.