സർക്കാറി‍െൻറ മദ്യനയത്തിനെതിരെ മുസ്​ലിം ലീഗ് മാർച്ച്

കൊല്ലം: എൽ.ഡി.എഫ് സർക്കാറി‍​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കൊല്ലം എക്സൈസ് ഓഫിസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തി. ഡോ. എ. യൂനുസ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും സമീപത്ത് ബാറുകൾ നടത്താനുള്ള ദൂരപരിധി പോലും വെട്ടിക്കുറച്ച് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാർ ബാറുകൾ പൂട്ടിച്ചെങ്കിൽ പെട്ടിക്കട പോലെ ബാറുകൾ തുറന്ന് പുതിയ തലമുറയെ നശിപ്പിക്കാനുള്ള എൽ.ഡി.എഫി​െൻറ നീക്കം ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എ. മജീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ ആമുഖ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ചാത്തിനാംകുളം സലീം, സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് എ. ഫസിലുദ്ദീൻ, വലിയവീടൻ മുഹമ്മദ്കുഞ്ഞ്, സംസ്ഥാന കൗൺസിൽ അംഗം എസ്. അഹമ്മദ് തുഫൈൽ എന്നിവർ സംസാരിച്ചു. കുണ്ടറ മണ്ഡലം ട്രഷറർ ഇളമ്പള്ളൂർ സിദ്ദീഖ് നന്ദി പറഞ്ഞു. ചിന്നക്കട െറസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ചിന് നിയോജക മണ്ഡലം ഭാരവാഹികളായ കിടങ്ങിൽ സുധീർ, കുന്നേൽ ബദറുദ്ദീൻ, പോളയത്തോട് ഷാജഹാൻ, നൗഷാദ് തോപ്പിൽ, എസ്. സബീർ, ബിനുമാധവൻ, മുതിരപ്പറമ്പ് ഹക്കീം, എസ്.എം. അബ്്ദുൽ ഖാദർ, ജംഗിഷ്ഖാൻ, ചാത്തന്നൂർ റഹീം, കണ്ണനല്ലൂർ യഹിയ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. സദഖത്തുല്ല, ഭാരവാഹികളായ അൻവർ കൊട്ടിയം, നസീർ കുറ്റിച്ചിറ, ഇരവിപുരം മണ്ഡലം പ്രസിഡൻറ് അൻസാരി ചകിരിക്കട, സ്വതന്ത്ര കർഷക സംഘം ജില്ല ജനറൽ സെക്രട്ടറി എം. ഹബീബ് മുഹമ്മദ്, സെക്രട്ടറി ഇ. അസീംകുഞ്ഞ്, പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി ഷാനൂർ സിയാദ്, കെ.എം.സി.സി ഭാരവാഹി കൊട്ടിയം നൂറുദ്ദീൻ, മുള്ളുകാട്ടിൽ സാദിഖ്, സലാം മല്യത്ത്, നൗഷാദ് മുസ്ലിയാർ, അനസ് കൊട്ടിയം, ഐ. ഷംസീർ, മുഹമ്മദലി, മാജിദാവഹാബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.