* 'പിണറായി സർക്കാർ യു.എ.പി.എ ചുമത്തി ശശികലയെ തുറുങ്കിലടക്കണം' കൊല്ലം: പുരോഗമന വാദികൾ സ്വന്തം ആയുസ്സിനായി മൃത്യുഞ്ജയഹോമം നടത്തണമെന്ന ഹിന്ദു െഎക്യവേദി നേതാവ് ശശികലയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫിസ് പടിക്കൽ മതേതര മനസ്സിനായി പ്രതീകാത്മക മൃത്യുഞ്ജയഹോമം നടത്തി. ആർ.വൈ.എഫ് സംസ്ഥന പ്രസിഡൻറ് അഡ്വ. സി.പി. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മതേതര സർക്കാർ എന്ന് മേനി നടിക്കുന്ന പിണറായി സർക്കാർ യു.എ.പി.എ ചുമത്തി ശശികലയെ തുറുങ്കിലടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്. ലാലു അധ്യക്ഷത വഹിച്ചു. എം.കെ. അൻസാരി സ്വാഗതം പറഞ്ഞു. ഉല്ലാസ് കോവൂർ, പുലത്തറ നൗഷാദ്, രാജേഷ് പട്ടശ്ശേരി, അഡ്വ. യു. ഉല്ലാസ്കുമാർ, അഡ്വ. കൃഷ്ണകുമാർ, എച്ച്. ഹാഷീം, ചവറ ശ്രീകുമാർ, തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനും പ്രതീകാത്മക മൃത്യുഞ്ജയ ഹോമത്തിനും തൊടിയൂർ ബാബു, ശക്തികുമാർ, ഡേവിഡ് സേവ്യർ, ആർ. വൈശാഖ്, നവീൻ നീണ്ടകര, കിളികൊല്ലൂർ സജീവ്, എസ്.വി. ശ്രീരാജ്, അശ്വനികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.