(പടം) ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ വട്ടപ്പാറ -മുളമുക്ക് റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാർക്ക് ദുരിതമാവുന്നു. രണ്ടു കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ പലഭാഗങ്ങളിലും ടാറോ മെറ്റലോ ഇല്ലാത്ത സ്ഥിതിയാണ്. വൻകുഴികളാണ് റോഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുചക്ര -മുച്ചക്ര വാഹനങ്ങൾക്കാണ് ഈ റോഡിലൂടെയുള്ള യാത്ര കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നത്. പലപ്പോഴും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നു. കല്ലുവിള ഭാഗത്താണ് റോഡ് കൂടുതൽ നശിച്ചത്. അഞ്ചുവർഷമായി ഇവിടെ യാതൊരുവിധ അറ്റകുറ്റപ്പണിയും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്തുകൂടിയാണ് റോഡ് പോകുന്നത്. ജനങ്ങളുടെ നിവേദനങ്ങളുടെയും മുറവിളികളുടെയും ഫലമായാണ് അഞ്ചുവർഷം മുമ്പ് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് പണി പൂർത്തിയാക്കിയത്. ഉഗ്രംകുന്ന്, കരിങ്ങന്നൂർ, വട്ടപ്പാറ വാർഡുകളുടെ അതിർത്തിയായാണ് റോഡ് കടന്നുപോകുന്നതെങ്കിലും ജനപ്രതിനിധികൾ അറ്റകുറ്റപ്പണികൾക്ക് യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വട്ടപ്പാറ, -ഉഗ്രംകുന്ന് വാർഡുകളിലെ അതിർത്തി റോഡുമാണിത്. ബസ് സർവിസ് ഇല്ലെങ്കിലും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.