വീടി​െൻറ താക്കോല്‍ദാനം നാളെ

കരുനാഗപ്പള്ളി: മുസ്ലിം കള്‍ചറല്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടിയൂരിലെ നിർധനകുടുംബത്തിന് നിർമിച്ചുനല്‍കുന്ന വീടി​െൻറ താക്കോല്‍ദാനം ചൊവ്വാഴ്ച വൈകീട്ട് നാലിന് അരമത്തുമഠം ജങ്ഷനില്‍ നടക്കും. സമ്മേളനം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രന്‍ എം.എൽ.എ താക്കോല്‍ദാനം നിർവഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ ധനസഹായം സി.ആർ. മഹേഷ്, ചികിത്സ ധനസഹായം എം.എ. സലാം, പ്രമുഖ വ്യക്തികളെ ആദരിക്കല്‍ വി.എ. റഹുമാർ, വസ്ത്രവിതരണം കുറ്റിയില്‍ ശ്യാമും നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവിക്കാട്ട് മോഹനൻ, കാഷ്യൂ ഡെവലപ്മ​െൻറ് കോര്‍പറേഷന്‍ ഡയറക്ടര്‍ പി.ആർ. വസന്തന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കാട്ടൂര്‍ ബഷീർ, മുന്‍ നഗരസഭ ചെയര്‍മാന്‍ എം. അന്‍സാർ, തൊടിയൂര്‍ രാമചന്ദ്രൻ, എം.എസ്. ഷൗക്കത്ത് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.