ശശികലക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കണം -ചെന്നിത്തല തിരുവനന്തപുരം: എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കുമെതിരെ വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവർ നിരന്തരം ഇത്തരം പ്രസംഗങ്ങൾ നടത്തിയിട്ടും നടപടിയെടുക്കാതെ സർക്കാർ ഉരുണ്ടുകളിച്ചതിെൻറ ഫലമാണ് ഇത്തരം വിഷംവമിക്കുന്ന പ്രസ്താവനകൾ നടത്താൻ ശശികലക്ക് ധൈര്യംനൽകിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഗൗരി ലങ്കേഷിനെ പോലെ ഏത് എഴുത്തുകാരനും കേരളത്തിൽ കൊല്ലപ്പെടാമെന്നാണ് ശശികല ഭീഷണിമുഴക്കുന്നത്. കേരളം പോലെ മതേതരമൂല്യങ്ങൾ പാവനമായി കാത്തുസൂക്ഷിക്കുന്ന ഒരിടത്ത് ഇത്തരത്തിൽ വിഷലിപ്തമായ പ്രസംഗങ്ങൾ നടത്താൻ ശശികലക്ക് കഴിയുന്നത് സർക്കാർ അനങ്ങിെല്ലന്ന് ധൈര്യമുള്ളത് കൊണ്ടാണ്. ഇടത് സർക്കാർ അധികാരത്തിലെത്തിയശേഷം സംഘ്പരിവാർ നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം അത്യന്തം പ്രകോപനകരമായ പ്രസ്താവനകൾ നിരന്തരം ഉണ്ടാകുന്നുണ്ട്. വർഗീയ ഫാഷിസത്തിനെതിെര വാചകക്കസർത്തല്ലാതെ ക്രിയാത്മകമായ നടപടികൾ ഒന്നും സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നതിെൻറ തെളിവാണ് ആവർത്തിക്കപ്പെടുന്ന വിദ്വേഷപ്രസംഗങ്ങളെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.