കൊല്ലം-^കൊട്ടാരക്കര മഹാ ഇടവകയുടെ പ്രഥമ ബിഷപ്പായി ഡോ. ഉമ്മൻ ജോർജ്​ സ്ഥാനമേറ്റു

കൊല്ലം--കൊട്ടാരക്കര മഹാ ഇടവകയുടെ പ്രഥമ ബിഷപ്പായി ഡോ. ഉമ്മൻ ജോർജ് സ്ഥാനമേറ്റു കൊല്ലം: വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി സി.എസ്.ഐ. കൊല്ലം--കൊട്ടാരക്കര മഹാ ഇടവകയുടെ പ്രഥമ ബിഷപ്പായി ഡോ. ഉമ്മൻ ജോർജ് സ്ഥാനമേറ്റു. കൊല്ലം സി.എസ്.ഐ പള്ളിയിൽ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മ​െൻറ മുഖ്യ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് പ്രസാദ് റാവു സഹകാർമികത്വം വഹിച്ചു. ദക്ഷിണകേരള മഹാ ഇടവക വിഭജിച്ച് രൂപവത്കരിച്ച പുതിയ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ ചടങ്ങുകളിൽ പങ്കെടുത്തു. വൈകീട്ട് നടന്ന സ്വീകരണസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. മതേതരത്വം സംരക്ഷിക്കുന്നതിൽ ഉറച്ച നിലപാടെടുക്കുന്ന ക്രൈസ്തവസമൂഹത്തി​െൻറ പങ്ക് രാജ്യത്തെ പുതിയ സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ബിഷപ് തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. മാർത്തോമ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, സി.എസ്.ഐ മുൻ മോഡറേറ്റർ കെ.ജെ. ശാമുവേൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആർ. രാമചന്ദ്രൻ, എം. നൗഷാദ്, സി.എസ്.ഐ. ബിഷപ് റോയ്സ് മനോജ് വിക്ടർ, മുൻ എം.എൽ.എ. ജി. പ്രതാപവർമ തമ്പാൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, എക്സ്. ഏണസ്റ്റ്, മഹാ ഇടവക സെക്രട്ടറി വർക്കി ജേക്കബ്, ട്രഷറർ പി.ഡി. െബനഡിക്ട് രാജ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.