*വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും തിരുവനന്തപുരം: രാജ്യത്തെ വൈവിധ്യമാർന്ന 12 കലാരൂപങ്ങൾ ശനിയാഴ്ച ഓണം ഘോഷയാത്രക്ക് ചാരുതയേകും. കേരള ടൂറിസം വകുപ്പിനുവേണ്ടി ഭാരത് ഭവനും സൗത്ത് സോൺ കൾച്ചറൽ സെൻററും ചേർന്നാണ് 180ഒാളം വരുന്ന 12 ദേശങ്ങളിലെ കലാരൂപങ്ങൾ കാഴ്ച വെക്കുന്നത്. അസമിെൻറ ബിഹുനൃത്തം, രാജസ്ഥാെൻറ ചക്രിനൃത്തം, നോർത്ത് കർണാടകയുടെ ഡോലു കുനിത, പുതുച്ചേരിയുടെ തപ്പാട്ടം, കശ്മീരിെൻറ റൗഫ്, ആന്ധ്രപ്രദേശിെൻറ ദപ്പുനൃത്തം, പശ്ചിമബംഗാളിെൻറ ഛൗനൃത്തം, തെലങ്കാനയുടെ മാഥുരി നൃത്തം, ഗുജറാത്തിെൻറ രത്വ, തമിഴ്നാടിെൻറ കരഗാട്ടം, സൗത്ത് കർണാടകയുടെ വീർഗാസി, ഹരിയാനയുടെ ഫാഗ് എന്നീ 12 കലാരൂപങ്ങളാണ് മലയാളത്തിെൻറ ഓണപ്പൊലിമക്ക് മിഴിവേകാനെത്തുന്നത്. രാജസ്ഥാനിലെ മൺവീടും മുറ്റവുമായി ഒരുക്കിയ ഫ്ലോട്ടിൽ ചക്രിനൃത്തവും ദാൽ തടാകത്തിലെ കശ്മീരി ചങ്ങാടത്തിൽ റൗഫ് നൃത്തവും അരങ്ങേറും. ഓണാഘോഷങ്ങൾക്കായി 12 ഇന്ത്യൻ കലാസംഘങ്ങൾ വിരുന്നെത്തുന്നത് ആദ്യമായാണ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ നൂറോളം നിശ്ചലദൃശ്യങ്ങളുണ്ടാകും. മൂവായിരത്തോളം കലാകാരന്മാരും അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.