അപകട സൈറൺ മാറ്റിമറിക്കുന്ന ആഘോഷങ്ങൾ

ആഘോഷദിനങ്ങളിൽ അപകടങ്ങളും മറ്റും ഉണ്ടാവരുതേയെന്ന് കൂടുതൽ പ്രാർഥിക്കുന്നവരിൽ ഒരുവിഭാഗം അഗ്നിശമന സേനാംഗങ്ങളാകും. എല്ലാവരും വീടുകളിൽ കുടുംബാംഗങ്ങളൊടൊപ്പം ഓണവും മറ്റും കൊണ്ടാടുമ്പോൾ ഇവരുടെ 'ആഘോഷം' ജോലിസ്ഥലത്താണ്. ഓണത്തിന് വീട്ടിൽ പോകാമെന്നുകരുതി നേരത്തെ അനുവാദം തരെപ്പടുത്തി ഇരിക്കുേമ്പാഴാകും അത്യാഹിതം അറിയിച്ച് ഫോൺ വരിക. പിന്നീട് ഒാണത്തി​െൻറ ചിന്തയേ ആയിരിക്കില്ല. അപകടസ്ഥലത്തേക്കുള്ള പാച്ചിലും രക്ഷാപ്രവർത്തനവും. യൂനിഫോം ധരിച്ചുകഴിഞ്ഞാൽ എേപ്പാൾ ഊരിമാറ്റാനാവുമെന്ന് ഇവർക്ക് അറിയില്ല. മുഴുവൻസമയ ജാഗ്രതയാണ് ഒാരോദിനങ്ങളും. സൈറൺ മുഴക്കി പായുന്ന ഫയർ എൻജിനുകൾക്ക് അവധിദിനങ്ങളില്ലെന്ന് ചുരുക്കം. ഫയർഫോഴ്സിലെ പലർക്കും വീട്ടുകാരൊടൊപ്പം തിരുവോണസദ്യ കഴിച്ചത് മധുരിക്കുന്ന ഓർമകൾ മാത്രമാണ്. ഇനി ഓണത്തിന് അവധി ലഭിച്ചാൽ തന്നെ ഏതുസമയം വിളിച്ചാലും ഉടൻ എത്തണമെന്ന നിബന്ധനയുണ്ടാകും. തിരുവോണസദ്യ കഴിക്കുന്നതിന് കുടുംബാംഗങ്ങളൊടൊപ്പം ഇലയിട്ട് ഇരിക്കവെ വിളിക്കൊപ്പം പായേണ്ടിവന്ന അനുഭവമാണ് പലർക്കും പറയാനുള്ളത്. ആകെയുള്ള സേനാംഗങ്ങളിൽ മൂന്നിലൊന്ന് പേർക്കാണ് അവധി അനുവദിക്കാറുള്ളത്. അതും ഓണക്കാലത്ത് ആവശ്യപ്പെടുന്ന ദിവസങ്ങളിൽ കിട്ടാറുമില്ല. നാടെങ്ങും ആഘോഷങ്ങൾ തിമിർക്കുേമ്പാൾ അപകടസ്ഥലങ്ങളിലെ ഉള്ള് പൊള്ളിക്കുന്ന അനുഭവങ്ങളാകും ഇവർക്ക് പറയാനുള്ളത്. ------------------------- നെജിമുദ്ദീൻ മുള്ളുവിള
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.