കൊല്ലം: കൊട്ടിയത്തിനടുത്ത് മയ്യനാട് എത്തിയാൽ 100 ആണ്ട് മുമ്പത്തെ കലഹത്തിെൻറയും പിളർപ്പിെൻറയും അടയാളമായി തലയുയർത്തി പരസ്പരം നോക്കി നിൽക്കുന്ന രണ്ട് പള്ളികൾ കാണാം. ഇൗ നാട്ടിൽ പുതുതായെത്തുന്നവർക്ക് കൗതുമാണീ പള്ളികളും ഇതിനു പിന്നിലെ കഥയും. പ്രദേശത്ത് അടുത്തടുത്തായി ആയിരംതെങ്ങ് ജമാഅത്ത്, ആക്കോലിൽ ജമാഅത്ത് എന്നീ പള്ളികളുണ്ടായതും പഴമക്കാർ തമ്മിെല കലഹത്തിെൻറ കഥയും മിക്കവർക്കും ഇന്നറിയില്ല. ഇരു ജമാ അത്തുകളുടെയും സൗഹൃദത്തിെൻറ ഉൗഷ്മളതയെക്കുറിച്ചാണ് ഇപ്പോഴുള്ളവർക്ക് പറയാനുള്ളത്. വീണ്ടുമൊരു പെരുന്നാൾ വന്നെത്തിയപ്പോൾ രണ്ടു ജമാഅത്തിലെയും അംഗങ്ങെള സ്വീകരിക്കാൻ ആക്കോലിൽ മുസ്ലിം ജമാഅത്ത് ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോൾ പെരുന്നാൾ നമസ്കാരവും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരവുമെല്ലാം ഇവർക്ക് ഒത്തുചേരലിെൻറ നവ്യാനുഭവമാണ് പകരുന്നത്. പ്രദേശത്ത് 600വർഷം പഴക്കമുള്ള ആയിരംതെങ്ങ് മുസ്ലിം ജമാഅത്താണ് ആദ്യം ഉണ്ടായിരുന്നത്. പറമ്പിൽ വടക്കതിൽ എന്ന കുടുംബമാണ് അന്ന് പള്ളി പരിപാലിച്ചിരുന്നത്. പിൽക്കാലത്ത് നിരവധി കുടുംബങ്ങൾ പള്ളിയിൽ അംഗങ്ങളായെത്തി. 100 കൊല്ലങ്ങൾക്കു മുമ്പ് പള്ളിയിലെ ചില കുടുംബങ്ങൾ തമ്മിൽ സ്വരചേർച്ചയില്ലാതായപ്പോൾ ഉണ്ടായ പ്രശ്നങ്ങളാണ് ആക്കോലിൽ മുസ്ലിം ജമാഅത്ത് എന്ന പേരിൽ സമീപത്ത് പുതിയ പള്ളി നിർമിക്കാൻ ഇടയായത്. ഇരുപള്ളികളും തമ്മിൽ നാലു മീറ്റർ വീതിയുള്ള റോഡിെൻറ അകലം മാത്രമാണുള്ളത്. അക്കാലത്ത് വലിയ തർക്കങ്ങൾക്കും അക്രമത്തിനും കുടുംബകലഹങ്ങൾക്കും വരെ ഇൗ പിളർപ്പ് സാക്ഷ്യം വഹിച്ചു. കുടുംബാധിപത്യത്തിൽനിന്ന് മാറി ജമാഅത്ത് കമ്മിറ്റികളുടെ കീഴിൽ പള്ളികളുടെ നിയന്ത്രണം വന്നതോടെ കലഹത്തിെൻറ മഞ്ഞുരുകിത്തുടങ്ങി. ഇപ്പോൾ ഒരു വെള്ളിയാഴ്ച ആയിരംതെങ്ങ് ജമാഅത്തിലാണ് ജുമുഅയെങ്കിൽ അടുത്ത ആഴ്ച ആക്കോലിൽ ജമാഅത്തിലായിരിക്കും ജുമുഅ. പെരുന്നാൾ നമസ്കാരവും ഇവർ ഉൗഴം വെച്ച് ഒാരോപള്ളികളിലായി മാറിമാറിയാണ് നിർവഹിക്കുക. ഇത്തവണ ബലിപെരുന്നാൾ നമസ്കാരം നടക്കുന്നത് ആക്കോലിൽ ജമാഅത്തിലാണ്. ആയിരം പേർക്ക് ഒേരസമയം നമസ്കരിക്കാവുന്ന പള്ളിയിൽ ജനബാഹുല്യം കാരണം മൂന്നുതവണയായാണ് പെരുന്നാൾ നമസ്കാരം നടക്കുക. മൈക്കിലൂടെ ബാങ്ക് വിളിയും ഇവർ ആഴ്ചയിൽ ഇരു പള്ളികളിലേക്കും ഉൗഴം വെച്ച് മാറും. രണ്ടുപള്ളികളിലും ജമാഅത്ത് നമസ്കാരങ്ങളും റമദാനിലെ നോമ്പുതുറയും ഉസ്താദുമാരും മദ്റസയും, ഖബർസ്ഥാനുമൊക്കെ വെവ്വേറെയാണ്. 40 വർഷത്തോളമായി ഈ സൗഹൃദം നിലനിൽക്കുന്നുണ്ടെന്ന് ആയിരംതെങ്ങ് ജമാഅത്ത് സെക്രട്ടറി ഖലീലുല്ല 'മാധ്യമ'ത്തോട് പറഞ്ഞു. ആസിഫ് എ. പണയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.