കൊച്ചി: ആര്‍.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് കതിരൂർ മനോജിനെതിരെയുള്ള പക ഇരട്ടിപ്പിച്ചത് ഓണാഘോഷത്തിനിടെയുള്ള ആക്രമണമെന്ന് സി.ബി.ഐ. 1999 ആഗസ്റ്റ് 25 നാണ് മനോജിെൻറ നേതൃത്വത്തില്‍ അക്രമിസംഘം ജയരാജനെ വീട്ടില്‍ ആക്രമിച്ചുകയറി വെട്ടിയത്. 17 ഓളം മുറിവുകളേല്‍പിച്ച ഈ ആക്രമണത്തിനൊടുവില്‍ ജയരാജന്‍ ഒന്നരമാസം ആശുപത്രിയിലായി. ഇതിന് മുമ്പ് സി.പി.എം വിട്ടതിലുള്ള പകയാല്‍ മാത്രമാണ് വിക്രമനെ ഉപയോഗിച്ച് ആക്രമണത്തിന് മുതിര്‍ന്നതെങ്കിലും പിന്നീട് ഇത് മാറി. തനിക്ക് നേരെ നടന്ന ആക്രമണത്തിനുകൂടി പക തീര്‍ക്കാന്‍ കോപ്പുകൂട്ടി. 2009 ലും മനോജിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. 2014 ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയതോടെ കൂടുതല്‍ പേര്‍ സി.പി.എമ്മില്‍നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറി. ഇത് ജില്ല നേതാവെന്ന നിലയില്‍ പി. ജയരാജന് ക്ഷീണം ചെയ്തു. 2014 ആഗസ്റ്റ് 24 ന് 500 ഓളം സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത പരിപാടി സംഘടിപ്പിച്ചതോടെ ജില്ല നേതാവായി വളര്‍ന്ന മനോജിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതിനായി വിക്രമനുമായി പലപ്പോഴായി ഗൂഢാലോചന നടത്തി. ഇതിെൻറ അടിസ്ഥാനത്തില്‍ വിക്രമന്‍ നേരത്തേ കുറ്റപത്രം നല്‍കപ്പെട്ട പ്രതികളായ നിധിൻ, പ്രഭാകരന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സംഘടിപ്പിച്ചു. ആക്രമണത്തിന് മുന്നോടിയായി ആഗസ്റ്റ് 26, 27,29 തീയതികളില്‍ പുറക്കാവ് ക്ഷേത്രത്തിന് അടുത്തുവെച്ച് വിക്രമന്‍ അടക്കം 16 പ്രതികള്‍ ഒത്തുകൂടി. 29, 30 തീയതികളിലും ആക്രമണം നടന്ന സെപ്റ്റംബര്‍ ഒന്നിനും വിക്രമന്‍ അടക്കമുള്ളവര്‍ പട്ടുവത്ത് വളവിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ വീണ്ടും ഒരുമിച്ചുകൂടി. ആക്രമണത്തിെൻറ രീതിയിലെല്ലാം ആസൂത്രണം ചെയ്ത് ഇറങ്ങിയശേഷമായിരുന്നു കൊല നടത്തിയതെന്നാണ് സി.ബി.ഐ പറയുന്നത്. ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായ 19 പേരില്‍ 15 പേര്‍ ഇപ്പോഴും ജാമ്യത്തിലാണ്. ജയരാജന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ നേരത്തേ ജാമ്യത്തിലിറങ്ങി. വിക്രമനെ ബംഗളൂരു നിംഹാന്‍സ് ആശുപത്രിയിലേക്ക് മാറ്റാന്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലെ ഡോക്ടര്‍ വ്യാജ രേഖ ചമച്ചതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. യു.എ.പി.എ ചുമത്തിയതിനാല്‍ വിചാരണ നടത്താന്‍ പ്രോസിക്യൂഷന്‍ അനുമതിപത്രവും കുറ്റപത്രത്തിനൊപ്പം സി.ബി.ഐ സമര്‍പ്പിച്ചു. ആദ്യം ഇതില്ലാതെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇത് മടക്കിയതോടെ കോടതി രേഖകള്‍ സഹിതം വീണ്ടും നല്‍കി. എന്നാല്‍, കുറ്റപത്രത്തില്‍ ചില കൃത്യതയില്ലായ്മ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഈമാസം ഏഴിന് ഇത് തിരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. വാദംകേട്ട ശേഷമാവും കുറ്റപത്രം ഫയലില്‍ സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.