േപ്രാട്ടോകോൾ ലംഘനം; വിപണന മേളയിൽ ഡെപ്യൂട്ടി സ്​പീക്കർ പങ്കെടുത്തില്ലെന്ന് കോൺഗ്രസ്​

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് നടത്തിയ വിപണനമേള ഉദ്ഘാടനത്തിന് ഡെപ്യൂട്ടി സ്പീക്കറെത്തിയില്ല. ബാലരാമപുരം പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസം നീളുന്ന ഓണ വിപണന മേള വ്യാഴാഴ്ച ഉദ്ഘാടനത്തിനാണ് ഡെപ്യൂട്ടി സ്പീക്കറെ ക്ഷണിച്ചത്. എന്നാൽ, ഈ മേളയിൽ സ്ഥലം എം.എൽ.എ വിൻസ​െൻറിനെ ക്ഷണിച്ചിരുന്നില്ല. േപ്രാട്ടോകോൾ അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥലം എം.എൽ.എയെ അധ്യക്ഷനായി ഉൾപ്പെടുത്തേണ്ടത്. തുടർന്ന് ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് മെംബർമാർ പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയിരുന്നു. ഓണാഘോഷ പരിപാടികൾ കോൺഗ്രസ് ബഹിഷ്കരിക്കുമെന്നും അറിയിച്ചു. സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും പരാതി നൽകിയിരുന്നു. സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിപണന മേള ഉദ്ഘാടനത്തിന് ഡെപ്യൂട്ടി സ്പീക്കറെത്താതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ, ഉദ്ഘാനം നിശ്ചയിച്ച സമയത്ത് എം.എൽ.എ ജയിലിലായിരുന്നെന്നും അതിനെ തുടർന്നാണ് ക്ഷണിക്കാത്തതെന്നും പഞ്ചായത്ത് പ്രസിഡൻറ് വസന്തകുമാരി പറഞ്ഞു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷവും എം.എൽ.എ ക്ഷണിച്ചില്ലെന്ന് കോൺഗ്രസുകാർ പറയുന്നത്. എം.എൽ.എ പങ്കെടുക്കുന്ന പരിപാടിയിൽനിന്നും സി.പി.എമ്മുകാർ ബഹിഷ്കരിക്കണമെന്നതാണ് കഴിഞ്ഞ ദിവസം പാർട്ടി കമ്മിറ്റിയിലെ തീരുമാനം. അതിനെ തുടർന്ന് ഫ്രാക്കോ ബാലരാമപുരത്ത് നടത്തിയ ഓണാഘോഷ പരിപാടിയിൽനിന്ന് പഞ്ചായത്ത് അംഗങ്ങളും ഉദ്ഘാടകനും പങ്കെടുത്തില്ല. ബാലരാമപുരം സ്കൂളിൽ നടന്ന വിപണനമേളയുടെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള കുമാരി ഉദ്ഘാടനം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് വസന്തകുമാരി അധ്യക്ഷതവഹിച്ചു. വരും ദിവസങ്ങളിൽ പാർട്ടിക്കാരുടെ ഇത്തരത്തിെല ചേരിേപ്പാര് രൂക്ഷമാകാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.