ക്ലാസ് മുറികളിൽ ലൈബ്രറി ഒരുക്കി വിദ്യാല മുത്തശ്ശിക്ക് ആദരം

*നാല് ക്ലാസ് മുറികളിലും അധ്യാപകരുടെ മുറിയിലുമാണ് ലൈബ്രറി ഒരുക്കിയത് കാവനാട്: നൂറി​െൻറ നിറവിലെത്തിയ വിദ്യാലയ മുത്തശ്ശിക്ക് ലൈബ്രറി ഒരുക്കി ആദരം. 1917 ൽ പ്രവർത്തനം ആരംഭിച്ച പടിഞ്ഞാറെ കൊല്ലം മുളങ്കാടകം ഗവ.എച്ച്.എസ്.എൽ.പി സ്കൂളിലാണ് ലൈബ്രറി ഒരുക്കിയത്. വിദ്യാർഥികളും അധ്യാപകരും പൂർവ വിദ്യാർഥി സംഘടന പ്രതിനിധികളും രക്ഷാകർത്താക്കളും ചേർന്ന് സ്കൂളിന് സമീപ പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. നാട്ടുകാർ ലൈബ്രറി വിഷയത്തിൽ ആവേശത്തോടെയാണ് സഹകരിച്ചതെന്ന് അധ്യാപകർ പറഞ്ഞു. പലരും തങ്ങളുടെ ശേഖരത്തിൽനിന്ന് പുസ്തകങ്ങൾ നൽകുകയായിരുന്നു. സ്കൂളി​െൻറ നൂറാം വാർഷികാഘോഷത്തി​െൻറയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറയും ഭാഗമായാണ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സമാഹരിച്ചത്. ലൈബ്രറിയുടെ മുഴുവൻ പ്രവർത്തനങ്ങളും വിദ്യാർഥികളാണ് നിർവഹിക്കുന്നത്. നാല് ക്ലാസ് മുറികളിലും അധ്യാപകരുടെ മുറിയിലുമാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്. സ്കൂളി​െൻറ നൂറാം വാർഷികാഘോഷത്തി‍​െൻറയും ക്ലാസ് ലൈബ്രറിയുടെയും ഉദ്ഘാടനം നവംബർ ഒന്നിന്‌ രാവിലെ 9.30ന് നടക്കും. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. ക്ലാസ് ലൈബ്രറി സമർപ്പണം കൗൺസിലർ എസ്. രാജ്മോഹൻ നടത്തും. കൊല്ലം പ്രസ് ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങും. ഹെഡ്മാസ്റ്റർ ബി. സതീഷ് ചന്ദ്രൻ സ്വാഗതം പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.