ഇന്ത്യ^ന്യൂസിലൻഡ് ട്വൻറി20: അവസാനഘട്ട ടിക്കറ്റ് വിൽപന ഇന്നു തുടങ്ങും

ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20: അവസാനഘട്ട ടിക്കറ്റ് വിൽപന ഇന്നു തുടങ്ങും തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏഴിനു കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വൻറി20 ക്രിക്കറ്റ് മത്സരത്തി​െൻറ അവസാനഘട്ട ടിക്കറ്റ് വിൽപന തിങ്കളാഴ്ച തുടങ്ങും. ഫെഡറൽ ബാങ്കി​െൻറ എട്ടു ശാഖകൾ വഴി 5000 ടിക്കറ്റുകളാണ് വിൽക്കുക. പൊതുജനങ്ങൾക്ക് 700 രൂപയുടെ ടിക്കറ്റ് ഫെഡറൽ ബാങ്കി​െൻറ കോട്ടൺഹിൽ, പാളയം, ശ്രീകാര്യം, പട്ടം, നന്തൻകോട്, കുറവൻകോണം, കഴക്കൂട്ടം, പേരൂർക്കട എന്നീ ശാഖകളിലാണ് ലഭിക്കുക. 1000 രൂപയുടെ ടിക്കറ്റ് കോട്ടൺഹിൽ, പാളയം, കഴക്കൂട്ടം ശാഖകളിൽ ലഭിക്കും. വിദ്യാർഥികൾക്കുള്ള 350 രൂപയുടെ ടിക്കറ്റ് ഞായറാഴ്ച ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഓൺലൈൻ ടിക്കറ്റുകൾ യഥാർഥ ടിക്കറ്റുകളാക്കി മാറ്റി വാങ്ങുന്നതിന് ഒന്നു മുതൽ നാലു വരെ കോട്ടൺഹിൽ, പട്ടം, പാളയം, പാറ്റൂർ, ശ്രീകാര്യം, പേരൂർക്കട, ശാസ്തമംഗലം, നന്തൻകോട്, നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിൻകര, പോങ്ങുംമൂട്, കുറവൻകോണം എന്നീ ഫെഡറൽ ബാങ്ക് ശാഖകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സ്‌പോർട്സ് ഹബിലെ ഒന്നാം നമ്പർ ഗേറ്റിനകത്തുള്ള പ്രത്യേക കൗണ്ടറുകൾ വഴിയും ഓൺലൈൻ ടിക്കറ്റുകൾ മാറ്റി വാങ്ങാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.