ശ്രീ​ധ​ര​ൻ-​രാ​ധാ​മ​ണി ദ​മ്പ​തി​ക​ളു​ടെ വീ​ട് ത​ക​ർ​ന്ന നി​ല​യി​ൽ

കാറ്റിലും മഴയിലും വീട്​ തകർന്നു; ഒരാൾക്ക് പരിക്ക്

ക​ല്ല​മ്പ​ലം: കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു​വീ​ണ്​ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ർ​ക്ക് പ​രി​ക്ക്. പു​തു​ശ്ശേ​രി​മു​ക്ക് പു​ളി​യ​റ​ക്കോ​ണം പു​തു​വ​ൽ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ-​രാ​ധാ​മ​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ​ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം കേ​ട്ടാ​ണ് എ​ല്ലാ​വ​രും ഉ​ണ​ർ​ന്ന​ത്. കി​ട​ക്ക​യി​ൽ​നി​ന്ന്​ എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നു​മു​മ്പേ മേ​ൽ​ക്കൂ​ര ദേ​ഹ​ത്ത്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ബ​ന്ധു​വാ​യ സു​രേ​ന്ദ്ര​നാ​ണ് (57) കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ​ത്. ദേ​ഹ​മാ​സ​മ​ക​ലം മു​റി​വേ​ൽ​ക്കു​ക​യും ത​ല പൊ​ട്ടു​ക​യും ചെ​യ്തു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ൾ​ക്ക്​ ത​ല​യി​ൽ എ​ട്ടു​തു​ന്ന​ലു​ണ്ട്. വീ​ടി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് പു​തി​യ വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചി​രു​ന്നു. 

Tags:    
News Summary - The house was destroyed by wind and rain- One injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.