ശാസ്താംകോട്ട: ശൂരനാട് രക്തസാക്ഷികളുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഓണമ്പള്ളിൽ എലായിൽ ആവേശമുണർത്തി ഞാറുനടീൽ ഉത്സവം. സംസ്ഥാന സർക്കാറിെൻറ നെൽക്കതിർ അവാർഡ് നേടിയ ഓണമ്പള്ളിൽ എലായിലെ ഒരേക്കർ തരിശുപാടത്താണ് സി.പി.ഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽവിത്തുപാകിയത്. പാർട്ടി പ്രവർത്തകർക്കൊപ്പം ജില്ല സെക്രട്ടറി എൻ. അനിരുദ്ധനും ജില്ല എക്സിക്യൂട്ടിവ് അംഗം ആർ.എസ്. അനിലും പങ്കാളിയായി. തുടർന്ന് നടന്ന യോഗത്തിൽ ആർ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. രാജേഷ്കുമാർ, എസ്. അനിൽ, ജി. അഖിൽ, സിബി കൃഷ്ണചന്ദ്രൻ, എ. സുമ, രമാദേവി, രമ്യ, ആലീസ് എന്നിവർ പങ്കെടുത്തു. 23ാം പാർട്ടി കോൺഗ്രസിന് ഭക്ഷണത്തിന് ആവശ്യമായി വരുന്ന അരി ശൂരനാട്ട് നിന്നെത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രവർത്തകർ. കർഷക തൊഴിലാളി ഫെഡറേഷെൻറ നേതൃത്വത്തിൽ കിഴകിട ഏലായിലെ ഒരേക്കർ പാടത്ത് കൃഷിക്കായുള്ള ഒരുക്കം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.