നെടുമങ്ങാട്-പൊന്മുടി സംസ്ഥാന പാതയിൽ പാലം തകർന്നനിലയിൽ വിതുര: നെടുമങ്ങാട്-പൊന്മുടി സംസ്ഥാന പാതയിൽ വിതുര ശിവൻകോവിൽ ജങ്ഷനിലെ പാലം ശോച്യാവസ്ഥയിൽ. തോടിന് കുറുകെ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ പാലത്തിെൻറ ഉയരം കുറഞ്ഞ കൈവരികൾ ഭാഗികമായി തകർന്നനിലയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാനും തുടങ്ങിയിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിെൻറ പൊന്മുടി, കല്ലാർ, പേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സന്ദർശകരുടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നത് ഇതുവഴിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചിെൻറ (െഎസർ) നിർമാണാവശ്യങ്ങൾക്കുള്ള സാധനങ്ങളുമായി അമിതഭാരമുള്ള ലോറികളും പാലത്തിലൂടെ കടന്നുപാകുന്നുണ്ട്. പ്രധാനപാതയിലെ പാലം പുനർനിർമിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.